ADVERTISEMENT

സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ളവരാണ് ലയന എസ് കുറുപ്പും ഹാഷ്മിയും. അടുത്തിടെ ഇരുവരും ചേർന്നൊരു ബ്രൈഡൽ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അത് സമൂഹ മാധ്യമങ്ങളിൽ വൈറലുമായിരുന്നു. ഒരുമിച്ച് വിഡിയോകൾ ചെയ്തതിന് പിന്നാലെ ഇരുവരും തമ്മിൽ സൗഹൃദം മാത്രമല്ല എന്നുള്ള വിമർശനം ഉയർന്നിരുന്നു. ഒപ്പം മറ്റൊരു കല്യാണം കഴിച്ച ആളാണ് ഹാഷ്മി എന്നും ഒരു കുട്ടിയുണ്ടെങ്കിലും കുഞ്ഞിനെ നോക്കുന്നില്ല എന്നെല്ലാം വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ അതിനെല്ലാം മറുപടിയുമായെത്തിയിരിക്കുകയാണ് ഹാഷ്മിയും ലയനയും. 

‘പഠിക്കുന്ന കാലത്ത് ഒരാളുമായി ഇഷ്ടത്തിലായിരുന്നു. ലിവ് ഇൻ റിലേഷനിലായിരുന്നു. രണ്ടു വയസ്സുള്ള കുട്ടിയുണ്ട്. എന്നാൽ ആ കുട്ടിയെ ഇതുവരെ അവർ എന്നെ കാണിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ വലിയ സ്നേഹമായിരുന്നു. ബഹുമാനം ഒക്കെ ആയിരുന്നു. എന്നാൽ പിന്നെ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായി. എനിക്ക് ആ സമയം ജോലിയൊന്നും ഉണ്ടായിരുന്നില്ല. കുടുംബത്തിൽ ബാക്കിയുള്ള പയ്യന്മാരുമായി എന്നെ കംപെയർ ചെയ്യാൻ തുടങ്ങി. ഒരു ഏഴുമാസം വരെ ഞാൻ അവരുടെ വീട്ടിൽ ഡെയിലി പോകുമായിരുന്നു.

layana1
ലയന എസ് കുറുപ്പും ഹാഷ്മിയും, Image Credits: Instagram/layana.s.kurup

സ്വിഗ്ഗിയിൽ വരെ ജോലിക്ക് പോയി ഞാൻ അവരെ നോക്കിയിട്ടുണ്ട്. എന്നാൽ അവർ പറയുന്നത് ഞാൻ അവരെ ഗർഭിണി ആക്കിയിട്ട് പിന്നെ തിരിഞ്ഞുനോക്കിയില്ല എന്നാണ്. പക്ഷേ ഏഴുമാസം വരെ പോയി എന്നുള്ളതിന്റെ എല്ലാ തെളിവും എന്റെ പക്കലുണ്ട്. എന്റെ ഭാഗത്തെ തെറ്റാണെങ്കിൽ എന്തുകൊണ്ട് ലീഗലി പോകുന്നില്ല. ഞങ്ങളുടെ വിഡിയോയിൽ കമന്റിടുന്നതും അതിന് റിപ്ലെ ചെയ്യുന്നതുമെല്ലാം പെൺകുട്ടിയുടെ ആളുകളാണ്. 

ഇക്കാര്യങ്ങളൊക്കെ ലയനയ്ക്ക് അറിയാം. ഞാൻ ഫോട്ടോഷൂട്ട് എടുക്കാൻ പോകുന്നതിന് മുൻപ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. നാളെ ലയനയുടെ ജീവിതത്തിൽ പ്രശ്നങ്ങളെ ഉണ്ടായേക്കാമെന്നൊക്കെ ഞാൻ പറഞ്ഞിരുന്നു. ലയനയ്ക്കെതിരെ മോശം കമന്റുകൾ വന്നപ്പോൾ ഞാൻ ആ കുട്ടിയെ ബന്ധപ്പെട്ടിരുന്നു. ലയന കല്ല്യാണം കഴിക്കാത്ത കുട്ടിയാണ് അവരെ കുറിച്ച് ഇങ്ങനെ മോശം പറയരുതെന്ന് ഞാൻ പറഞ്ഞു. എനിക്കെതിരെ പരാതിയുണ്ടെങ്കിൽ കേസ് കൊടുത്തോളൂവെന്നും. അവർക്ക് കോടതിയിൽ പോകാൻ പറ്റില്ല. ഇത്രയും ബുദ്ധിമുട്ടി ഈ നിലയിൽ എത്തിയ ലയനയുടെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. ഞാൻ ഇത് പറഞ്ഞപ്പോൾ അവൾ ചോദിച്ചത് നീയും അവളും ഫെയ്മസ് ആയാൽ പോരല്ലോ, ഞാനും ഫെയ്മസ് ആകണ്ടേ, എനിക്കും കാഷ് ഉണ്ടാക്കണ്ടേയെന്നാണ്’. ഹാഷ്മി പറഞ്ഞു.

ഇതിന്റെ പേരിൽ വളരെ മോശമായ കമന്റുകളാണ് എന്റെ ഫോട്ടോയ്ക്ക് താഴെ വരുന്നതെന്നും ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും ലയന പറഞ്ഞു. 

English Summary:

Layana and Hashmi about their relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com