‘നീയാണ് എനിക്കുള്ളത്, ഒരുപാട് സ്നേഹിക്കുന്നു’, പാർട്ണർ ഒപ്പമുണ്ടെങ്കിൽ പിന്നെന്തിന് പേടി; വൈറലായി ഷിയാസിന്റെ പോസ്റ്റ്
Mail This Article
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ കഴിഞ്ഞ ദിവസമാണ് ഷിയാസ് കരീമിനെ അറസ്റ്റ് ചെയ്തത്. നടനെതിരെ യുവതി കേസ് കൊടുത്തതിന് ശേഷമാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വാർത്തയും ഭാവിവധുവിന്റെ ചിത്രവുമെല്ലാം ഷിയാസ് പങ്കുവച്ചത്. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഷിയാസ് പങ്കുവച്ചൊരു പോസ്റ്റാണിപ്പോൾ ശ്രദ്ധേയമാകുന്നത്.
ഭാവിവധു റെഹാനയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് ഷിയാസ് കുറിച്ച വാക്കുകള്‍ വൈറലായി. ‘നീയാണ് എനിക്കുള്ളത്. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു’ എന്ന കുറിപ്പിനൊപ്പം ഇരുവരും ഒന്നിച്ചുള്ള സെൽഫിയും പങ്കുവച്ചു.
നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. കേസിലായിട്ടും ഷിയാസിനൊപ്പം റെഹാനയുണ്ടല്ലോ, പാർട്ണർ ഒപ്പമുണ്ടെങ്കിൽ പിന്നെന്തിനാണ് പേടി തുടങ്ങി നിരവധി കമന്റുകളുണ്ട്.