ADVERTISEMENT

ഫോട്ടോഷൂട്ടുകളിലൂടെ മലയാളികൾക്ക് ഏറെ പരിചിതമാണ് ലയന എസ് കുറുപ്പിനെയും ഹാഷ്മിയെയും. ഇരുവരും പലപ്പോഴും ഒരുമിച്ചാണ് ഫോട്ടോഷൂട്ടുകൾ നടത്താറുള്ളത്. അടുത്തിടെ ഒരഭിമുഖത്തിൽ തനിക്ക് 2 വയസ്സുള്ള കുട്ടിയുണ്ടെന്നും കുട്ടിയെ ഇതുവരെ കാണിക്കാൻ പാർട്ണർ തയാറായില്ലെന്നുമെല്ലാം ഹാഷ്മി പറഞ്ഞിരുന്നു. പിന്നാലെ ലയനക്കെതിരെയും പല രീതിയിലുള്ള വിമർശനങ്ങളുയർന്നിരുന്നു. ലയന ഹാഷ്മിയുടെയും കുട്ടിയുടേയുമെല്ലാം ജീവിതം നശിപ്പിക്കുന്നു എന്ന തരത്തിലായിരുന്നു വിമർശനങ്ങൾ. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ലയന. 

സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ താൻ ആരുടെയും ജീവിതം നശിപ്പിച്ചിട്ടില്ലെന്നും ഹാഷ്മി അടുത്ത സുഹൃത്ത് മാത്രമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ലയന. ‘കുറച്ച് ദിവസമായി ഞാൻ കുറച്ചു പേരുടെ ലൈഫ് സ്പോയില്‍ ചെയ്തു എന്ന് പറയുന്നുണ്ട്. ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ഞാൻ ഹാഷ്മിയെ സേഫ് ആക്കാനാണ് ശ്രമിക്കുന്നത്. അവന്റെ കൂടെയാണ് താമസം എന്നൊക്കെ പറയുന്നുണ്ട്. 

layana-hashim1
ലയനയും ഹാഷ്മിയും, Image Credits: Instagram/layana.s.kurup

ഞങ്ങൾ പരിചയപ്പെടുന്നത് തന്നെ ഒരു മോഡലിങ്ങുമായി ബന്ധപ്പെട്ടാണ്. അവൻ എനിക്ക് നല്ലൊരു സുഹൃത്താണ്. അങ്ങനെ മാത്രമേ കണ്ടിരുന്നുള്ളു. അവന് കുട്ടി ഉണ്ട് എന്ന് പറഞ്ഞിരുന്നു. പക്ഷേ, 2 വർഷമായി കണക്ഷൻ ഒന്നുമില്ല എന്നാണ് എന്നോട് പറഞ്ഞത്. മോഡലിങ്ങിൽ മുന്നോട്ട് പോകാനായിരുന്നു എനിക്ക് ഇഷ്ടം. ഒരു കമ്പനി തുടങ്ങാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. അതെനിക്ക് ഒറ്റയ്ക്ക് പറ്റില്ലായിരുന്നു. അവനും അങ്ങനൊരു ആഗ്രഹമുണ്ടായിരുന്നു. അവനോടൊപ്പം ചേർന്നാൽ കമ്പനി തുടങ്ങാൻ പറ്റും എന്ന് മനസ്സിലായി. അങ്ങനെയാണ് ഞങ്ങൾ ഒരുമിച്ചത്. എന്റെ കൂടെ നിൽക്കുന്ന അവൻ കൂടി അറിയപ്പെടണം എന്നാണ് കരുതിയത്. അങ്ങനെയാണ് ഫോട്ടോഷൂട്ടൊക്കെ ചെയ്തത്. അന്ന് ബ്രൈഡൽ ഫോട്ടോഷൂട്ട് ചെയ്തതും അങ്ങനെയാണ്. അല്ലാതെ എനിക്ക് അവനോട് പ്രേമമോ, കല്യാണം കഴിക്കുമെന്നോ എന്നൊന്നും പറഞ്ഞിട്ടില്ല. 

viral-star-layana-s-kurup-sharing-her-life-story-03
ലയന, Image Credits: Instagram/layana.s.kurup

എന്നെപോലെ മോഡലിങ്ങ് ആഗ്രഹിക്കുന്നവർക്ക് കമ്പനിയിലൂടെ കൈത്താങ്ങാകണം എന്നാണ് ആഗ്രഹിച്ചത്. പക്ഷേ, ഇപ്പോൾ ഞാനാണ് എല്ലാവർക്കും പ്രശ്നം. ഞാന്‍ അവനെ തട്ടിയെടുക്കാനോ, കുട്ടിയുടെ അച്ഛനെ തട്ടിയെടുക്കാനോ ശ്രമിച്ചിട്ടില്ല. അവൻ എന്റെ നല്ല സുഹൃത്ത് മാത്രമാണ്. 

അവന്റെ പാർട്ണറായ ആ കുട്ടി എനിക്ക് മെസേജ് അയച്ചിരുന്നു. എനിക്ക് അവന്റെ പഴ്സനൽ കാര്യത്തിൽ ഇടപെടാൻ ഒരാഗ്രഹവും ഉണ്ടായിരുന്നില്ല. ഞാൻ അവന്റെ പാർട്ണറാകുമോ എന്നതായിരുന്നു അവളുടെ ആശങ്ക. അതല്ല എന്ന് ഞാൻ പറഞ്ഞിരുന്നു. മാനസികമായി ഒരുപാട് ഇപ്പോൾ അനുഭവിക്കുന്നുണ്ട്. കൊച്ചുള്ള ആളെ ഞാൻ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നെല്ലാം പറയുന്നുണ്ട്. എന്റെ ഭാഗത്തും ചില തെറ്റുകളുണ്ട്. ഞങ്ങൾ ഒരുമിച്ചുള്ള ഓരോ ഫോട്ടോഷൂട്ട് കഴിയുമ്പോഴും അത് വെറും ഫോട്ടോഷൂട്ടാണെന്ന് ഞാൻ പറയണമായിരുന്നു. 

layana-hashim
ലയനയും ഹാഷ്മിയും, Image Credits: Instagram/layana.s.kurup

ആ കമ്പനി എന്നത് എന്റെ ഡ്രീമായിരുന്നു. ഇനി അതും ഒന്നുകൂടി ആലോചിച്ചിട്ടേ ചെയ്യു. ആ കുട്ടിയോട് എനിക്ക് പറയാനുള്ളത് എനിക്ക് അവനെ വേണ്ട, ഞാൻ അവനെ തട്ടിയെടുക്കുന്നില്ല എന്നാണ്. ഇപ്പോഴും പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. അവർ തമ്മിലുള്ള പ്രശ്നങ്ങൾ അവരോട് ചോദിക്കുക. എനിക്കതൊന്നും അറിയണ്ട. എല്ലാവരോടും സോറി. ഇനി ആരെയും ഞാൻ ഹെൽപ്പ് ചെയ്യാൻ നോക്കില്ല. എന്റെ കൂടെ നിൽക്കുന്നവരെ സഹായിക്കണമെന്നതാണ് ഞാൻ ഇതുവരെ വിചാരിച്ചത്. പക്ഷേ, സെൽഫിഷ് ആവേണ്ടിടത്ത് നമ്മൾ സെൽഫിഷാകണമെന്ന് എനിക്ക് മനസ്സിലായി’. ലയന പറഞ്ഞു. 

English Summary:

Layana responds to harsh criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com