ആറു വർഷത്തിന് ശേഷം വീണ്ടും സന്തോഷം; ദീപയ്ക്കും രാഹുലിനും കുഞ്ഞു പിറന്നു

Mail This Article
×
അവതാരകയും നർത്തകിയുമായ ദീപ രാഹുൽ ഈശ്വർ വീണ്ടും അമ്മയായി. തനിക്ക് ആൺകുട്ടി ജനിച്ച വിവരം ദീപ തന്നെയാണ് അറിയിച്ചത്. സമൂഹ മാധ്യമത്തിൽ സജീവമായ ദീപ പ്രസവകാലത്തെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു.

അടുത്തിടെയാണ് താൻ ഗർഭിണിയാണെന്ന വിവരം ദീപ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ദിവസം ദീപ പങ്കുവച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലായിരുന്നു. ചുവപ്പ് സാരിയിൽ അതിമനോഹരിയായാണ് ദീപ എത്തിയത്. ആദ്യ തവണ പ്രെഗ്നൻസി സമയത്ത് ഫോട്ടോഷൂട്ടൊന്നും നടത്താൻ കഴിഞ്ഞിരുന്നില്ലെന്നും ദീപ ആരാധകരെ അറിയിച്ചിരുന്നു. ഭർത്താവ് രാഹുൽ ഈശ്വറിനും മൂത്ത മകൻ പാച്ചുവിനും ഒപ്പമാണ് ഷൂട്ട് നടത്തിയത്.

ദീപയുടെ മൂത്തമകൻ പാച്ചുവിന് 6 വയസ്സായി. ദീപയുടേത് പ്രണയവിവാഹമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.