ADVERTISEMENT

സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് അമേയ നായർ. സോഷ്യൽ മീഡിയയിലും സജീവമാണ് അമേയ. ഇപ്പോഴിതാ അമേയ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. താൻ അഭിനയത്തിൽ നിന്നും നൃത്തത്തില്‍ നിന്നും വിട്ടു നിൽക്കുന്നു എന്നാണ് അമേയയുടെ കുറിപ്പ്. ചില ശാരീരിക ബുദ്ധിമുട്ടുകളും മാനസികമായ ബുദ്ധിമുട്ടുകളായപ്പോൾ ഒന്നും മുന്നോട്ട് കൊണ്ടു പോകുവാൻ സാധിക്കുന്നില്ല എന്നും അതിനാൽ അഭിനയം, നൃത്തം എന്നിവ താൽകാലികമായി ഉപേക്ഷിക്കുന്നു എന്നും അമേയ കുറിച്ചു. 

ameya-new
അമേയ, Image Credits: Instagram/ameya_nair_

‘3വർഷം മുൻപ് ഇത്തരത്തിൽ ഒരു ക്യാപ്ഷൻ എഴുതിയപ്പോൾ അന്ന് മനസ്സിന്റെ ആത്മധൈര്യം വേഗത്തിൽ തിരിച്ചു പിടിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതുപോലൊരു സാഹചര്യം വീണ്ടും നേരിടേണ്ടി വന്നപ്പോൾ ആത്മവിശ്വാസ കുറവ് നേരിടുന്നു. എല്ലാം എപ്പോഴും നമ്മുടെ കൈക്കുള്ളിൽ ഭദ്രമായി നില നിൽക്കില്ലെന്ന് കാലം പഠിപ്പിച്ച് തരുന്നപോലെ. അല്ലെങ്കിലും ഈ ഭൂമിയിൽ ഒന്നും ശ്വാശ്വതമല്ലല്ലോ, സ്ഥിരത ഇല്ലാത്ത ഈ ലോകത്ത് ആരെയും, ഒന്നിനെയും അന്ധമായി വിശ്വസിക്കരുത് അവ നമുക്കേൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. 

ameya1
അമേയ, Image Credits: Instagram/ameya_nair_

വിശ്വാസത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നവർ ഏറെയും മനുഷ്യത്തോലിട്ട ചെന്നായ്ക്കളാണ്. യാതൊരു മാനുഷിക പരിഗണനയും അവരിൽ നിന്നും പ്രതീക്ഷിക്കരുത്. എത്രത്തോളം പ്രിയപ്പെട്ടവർ ആയാലും എത്ര വലിയ വിശ്വാസങ്ങളെയും തകർത്തെറിയാൻ ബ്ലോക്ക് എന്ന ഒറ്റ വാക്കുകൊണ്ട് ഇന്ന് സാധിക്കുന്നു. ഒരു മനുഷ്യന് നൽകിയ വിശ്വസം, പ്രതീക്ഷ എല്ലാം അവിടം കൊണ്ട് തീരുന്നു ഇന്ന് എല്ലാ ബന്ധങ്ങളും. ചിലപ്പോഴൊക്കെ ജീവിതം ഒരു മെഴുകുതിരി പോലെയാണ് ഉരുകി ഒലിക്കുമ്പോഴും നമ്മളെ ചുറ്റി നിൽക്കുന്നവർക്ക് അത് പ്രകാശം നൽകാൻ ശ്രമിച്ചു കൊണ്ടേയിരിക്കും, എങ്കിലും എല്ലാം അറിഞ്ഞുകൊണ്ട് വഞ്ചിച്ചവരെ അങ്ങ് മറന്നേക്കണം.

ചിലരുടെ വീഴ്ചകൾ മറ്റുള്ളവരെ സന്തോഷപ്പെടുത്താറുണ്ട്. അതിനായി അവർ ഒത്തു ചേരും, സംഘടിതമായി ചേർന്ന് നിന്ന് പ്രവർത്തിക്കും ഒരാൾക്ക് നേരെ കല്ലെറിയും കൂട്ടത്തോടെ ആക്രമിക്കും. എനിക്ക് നേരെ വന്ന ഓരോ കല്ലുകളും പെറുക്കി സൂക്ഷിച്ചുകൊണ്ട് അത്തരത്തിൽ സന്തോഷിക്കാൻ കാത്തുനിൽക്കുന്നവർക്കായി ഞാനിത് സമർപ്പിക്കുന്നു ഇപ്പോൾ നിങ്ങൾ സന്തോഷിപ്പിൻ, ഈ സമയവും കടന്നു പോകും. എല്ലാ വേദനയിലും കൂടെ നിന്നവർക്ക് ഹൃദയത്തിൽ നിന്നും നന്ദി. പ്രതിസന്ധി ഘട്ടങ്ങളിൽ ഒഴിവാക്കി പോയവർകും നന്ദി’. അമേയ സമൂഹ മാധ്യമത്തിൽ കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com