ADVERTISEMENT

സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ദിയ കൃഷ്ണ. ദിയയുടെ വ്യക്തിജീവിതവും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള ചില ഗോസിപ്പുകളോട് പ്രതികരിക്കുകയാണ് ദിയ കൃഷ്ണ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ദിയ ആരാധകർക്ക് മറുപടി നൽകിയത്. 

diya-krishna3
ദിയ, Image Credits: Instagram/_diyakrishna_

വിവാഹ നിശ്ചയം കഴിഞ്ഞെന്ന ഗോസിപ്പിനാണ് ദിയ ആദ്യം മറുപടി നൽകിയത്. ‘ഞാന്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടിവായിട്ടുള്ള ആളാണ്. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കില്‍ അത് വിഡിയോ എടുത്ത് പത്ത് വിഡിയോ ആക്കി യൂട്യൂബില്‍ ഇടില്ലേ. നിങ്ങളെ വെറുപ്പിക്കില്ലേ, ഓവറാക്കില്ലേ? എന്തൊക്കെ കാണിച്ച് വെറുപ്പിക്കാനുള്ളത്. രഹസ്യമായിട്ടൊന്നും നിശ്ചയം നടത്തില്ല. ഞാൻ ഭയങ്കര ആഡംബരത്തോടെയായിരിക്കും എൻഗേജ്മെന്റ് നടത്തുക. അഥവാ എന്നെ ആരെങ്കിലും പ്രൊപ്പോസ് ചെയ്താൽ പോലും നിങ്ങളെ അറിയിക്കില്ലേ. ഒരിക്കലും രഹസ്യമാക്കി വെക്കില്ല. സോഷ്യല്‍ മീഡിയയില്‍ ഇട്ടിരിക്കും. പ്രണയത്തിയാലും നിശ്ചയം ആയാലെ പബ്ലിക്ക് ആക്കൂവെന്ന് തീരുമാനിച്ചതാണ്. ഇനിയും പഴയപോലത്തെ നാടകത്തിന് സമയവും ഊര്‍ജ്ജവുമില്ല. 

diya-krishna1
ദിയ, Image Credits: Instagram/_diyakrishna_

കാമുകനുണ്ടെന്നോ പ്രണയം കണ്ടെത്തിയെന്നോ ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. പ്രണയത്തിലായിരിക്കാനും സ്റ്റേബിളായൊരു റിലേഷന്‍ഷിപ്പുണ്ടാകാനുമെല്ലാം ഞാന്‍ ആഗ്രഹിക്കുന്നതാണ്. പക്ഷെ ഇതുവരെ അത് ലഭിച്ചിട്ടില്ല. പ്രണയത്തിലാകുമ്പോള്‍ അവരെ കല്യാണം കഴിക്കുന്നതും കുട്ടികളൊക്കെയായി ജീവിക്കുന്നതുമൊക്കെ ഞാന്‍ സ്വപ്‌നം കാണും. പക്ഷെ ഒന്നും നടക്കില്ല’. ദിയ പറഞ്ഞു. 

അശ്വിനുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിനും ദിയ മറുപടി പറഞ്ഞു. ഇതുവരെ അങ്ങനെയൊന്നുമില്ലെന്നും എനിക്കും അശ്വിനും അതിനെ പറ്റി അറിയില്ലെന്നും ദിയ പറഞ്ഞു. അതിനുള്ള ഉത്തരം നിങ്ങൾ തന്നെ കണ്ടെത്തിക്കോളു എന്നാണ് ദിയ പറഞ്ഞത്.  

മുൻ കാമുകന്മാരുമായി ഇപ്പോഴും സംസാരിക്കാറുണ്ടെന്നും ദിയ വിഡിയോയിൽ വ്യക്തമാക്കി. ‘എല്ലാവരുമായും ഇപ്പോഴും സംസാരിക്കാറുണ്ട്. മനസ്സിൽ വെറുപ്പൊന്നുമില്ല. റിലേഷന്‍ഷിപ്പ് കഴിഞ്ഞെന്ന് കരുതി അവരെ കണ്ടാല്‍ അറിയാത്തത് പോലെ നടക്കാനാകില്ല. സൗഹൃദം എപ്പോഴും ഉണ്ടാകും. സുഹൃത്തുക്കളായിട്ടല്ലേ പ്രണയത്തിലാകുന്നത്. എന്റെ ചില എക്സിന്റെ ചേട്ടൻമാരുമായി ചില പ്രശ്നങ്ങളുണ്ട്. 

diya-krishna2
ദിയ, Image Credits: Instagram/_diyakrishna_

വിവാഹം എന്നൊക്കെ ചോദിച്ചാല്‍ എന്റെ വീട്ടുകാരും കൂടെ സമ്മതിക്കണ്ടേ? കല്യാണം കഴിക്കാന്‍ നല്ല ആഗ്രഹമുള്ളയാളാണ് ഞാന്‍. കുഞ്ഞായിരിക്കുമ്പോഴേ സിനിമയിലെ റൊമാന്‍സ് കണ്ടും  റൊമാന്റിക് വിവാഹമൊക്കെ കണ്ട് അതുപോലെ കല്യാണം കഴിക്കാനും കുട്ടികളുമായി ജീവിക്കാനുമൊക്കെ ഭയങ്കര ആഗ്രഹമാണ്. പക്ഷെ എന്റെ ചേച്ചി ഈ അടുത്ത കാലത്തൊന്നും കെട്ടത്തില്ല. ചേച്ചിയേക്കാള്‍ രണ്ട് വയസ് ഇളയതാണ് ഞാന്‍. എത്രകാലം കാത്തിരിക്കണമെന്ന് അറിയില്ല. മിക്കവാറും ചേച്ചിയെ ഓവര്‍ ടേക്ക് ചെയ്യേണ്ടി വരുമെന്നാണ് തോന്നുന്നത്’. ദിയ പറഞ്ഞു. 

English Summary:

Diya Krishna Opens Up About Engagement Gossip and Love Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com