ADVERTISEMENT

ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിൽ താരം അടുത്തിടെ അറസ്റ്റിലായിരുന്നു. പീഡിപ്പിച്ചെന്നും, 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച് പടന്ന സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. 2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിച്ചെന്നും ജിമ്മിൽ പരിശീലകയായ യുവതി പരാതിയിൽ പറഞ്ഞിരുന്നു. കേസിൽ പിന്നീട് ഷിയാസിന് ജാമ്യം ലഭിച്ചു. ഇപ്പോൾ ജീവിതത്തിൽ സംഭവിച്ച പ്രശ്നങ്ങളെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ഷിയാസ് കരീം. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അടുത്തിടെ നേരിടേണ്ടിവന്ന കാര്യങ്ങളെപ്പറ്റി താരം വ്യക്തമാക്കിയത്. 

ഷിയാസ് കരീം, Image Credits: Instagram/shiyaskareem
ഷിയാസ് കരീം, Image Credits: Instagram/shiyaskareem

"ഇപ്പോൾ വിവാദം ഉണ്ടായപ്പോൾ ഞാൻ ദുബായിൽ ആയിരുന്നു. ആ സമയത്ത് എന്നെ സഹായിച്ചത് സുഹൃത്തുക്കളായ പപ്പനും മുന്തിറുമാണ്. ആ നാല് മണിക്കൂർ ഞാൻ ശരിക്കും ഡിപ്രഷനിലായിരുന്നു. ഞാൻ റൂമിൽ ഹോട്ടലിൽ ഒറ്റക്കായിരുന്നു. എനിക്ക് മോശാവസ്ഥ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്റെ വാപ്പ മറ്റൊരാളെ വിവാഹം കഴിച്ചപ്പോഴാണ് ആത്മഹത്യ ചെയ്യണമെന്നൊക്കെയുള്ള ചിന്ത ഉണ്ടായത്. വാർത്ത കേട്ടപ്പോൾ തന്നെ എനിക്ക് ഷോക്കായി, തലകറങ്ങും പോലെ തോന്നി, ശരിക്കും പാനിക്കായി,വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്നെ വിട്ട് പോകുമോ എന്ന് ഭയന്ന്, എന്റെ ഉമ്മയുടെ മുഖം ആലോചിച്ചു, നിസ്കരിച്ചു. എന്തായാലും ഞാൻ ഫേസ് ചെയ്യണം. ആ സമയത്ത് ഞാൻ റൂമിൽ ഒറ്റക്കായിരുന്നു. അപ്പോഴാണ് പപ്പനും മുന്തിറും വിളിച്ച് ഹോട്ടൽ മുറിയുടെ നമ്പർ ചോദിച്ചതും അവർ മുറിയിലേക്ക് വരുന്നതും. അവരോട് കാര്യങ്ങളൊക്കെ ഞാൻ വിശദമായി പറഞ്ഞു കൊടുത്തു. നിന്റെ കൂടെ ഞങ്ങൾ മരണം വരെ ഉണ്ടാകുമെന്ന് അവർ ഉറപ്പ് തന്നു. ഈ അവസരങ്ങളിൽ ആണ് ഉറ്റ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് മനസിലാകുന്നത്" ഷിയാസ് വ്യക്തമാക്കി.

ഷിയാസ് കരീം. ചിത്രം: Facebbok/Shiyas Kareem
ഷിയാസ് കരീം. ചിത്രം: Facebbok/Shiyas Kareem

താൻ ഫേസ് ചെയ്ത സംഭവങ്ങൾ മിക്ക ആണുങ്ങളും ഫേസ് ചെയ്ത കാര്യങ്ങളാണെന്നും, ഈ സംഭവത്തിനു ശേഷം നിരവധി കോളുകൾ വരുന്നുണ്ടെന്നും, ചിലർ ഈ സംഭവത്തെ മുതലെടുക്കുന്നുണ്ടെന്നും ഷിയാസ് പറഞ്ഞു. അതുകൂടാതെ വിവാഹം കഴിക്കുന്ന കുട്ടിയെപ്പറ്റിയും ഷിയാസ് പങ്കുവച്ചു. "ഞങ്ങളുടേത് പ്രേമം ഒന്നും ആയിരുന്നില്ല. അറേഞ്ച് മാര്യേജ് തന്നെയാണ്. ഞങ്ങൾ കണ്ടു. പരിചയപ്പെട്ടു, വീട്ടിൽ പോയി ചോദിച്ചു. അങ്ങനെ കല്യാണം. ഞങ്ങളുടെ നിക്കാഹ് കഴിഞ്ഞതാണ്. ഭാര്യയാണ് ഇപ്പോൾ. ആളുകളെ വിളിച്ച് ഭക്ഷണം കൊടുക്കുന്ന പരിപാടി ഒന്നും ആയിട്ടില്ലന്നെ ഉള്ളൂ. ബാക്കിയെല്ലാം കഴിഞ്ഞതാണ്. ഞാൻ എന്റെ സ്വഭാവത്തെ കുറിച്ചൊക്കെ ആളോട് പറഞ്ഞിട്ടുണ്ട്. പുള്ളിക്കാരി നല്ല ഫുഡഡിയാണ്. പിന്നെ എന്റെ വേറൊരു രൂപമാണ്. കാര്യങ്ങളെയൊക്കെ വളരെ സീരിയസായി കാണുന്ന ആളാണ്‌. നല്ല പക്വതയുണ്ട്. ഡോക്ടറാണ്. അതിന്റെതായ അച്ചടക്കമൊക്കെ ഉണ്ട്" – ഷിയാസ് പറഞ്ഞു.

English Summary:

Inside the Scandal: Actor Sheas Karim Opens Up About the Darkest Moments of his Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com