ADVERTISEMENT

റേഡിയോ ജോക്കിയും ടെലിവിഷൻ അവതാരകനും സംവിധായകനുമായ ആർ.ജെ. മാത്തുക്കുട്ടി മലയാളികൾക്ക് സുപരിചിതനാണ്. അടുത്തിടെയാണ് മാത്തുക്കുട്ടി പെരുമ്പാവൂർ സ്വദേശിയായ ഡോ.എലിസബത്തിനെ വിവാഹം ചെയ്തത്. ഇപ്പോഴിതാ മാത്തുക്കുട്ടിയുടെ  പിറന്നാൾ ദിനത്തിൽ ഭാര്യ സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. 

‘ഓരൊ അരിമണിയിലും അത് ഭക്ഷിക്കണ്ടവന്റെ പേരെഴുതി വച്ചിട്ടുണ്ട് എന്നല്ലേ പറയാ. സ്വയം തീരുമാനം എടുക്കാനുള്ള മടി കൊണ്ടും ഒന്നിനു വേണ്ടിയും ഫൈറ്റ് ചെയ്യാൻ സൗകര്യമില്ലാത്ത, എല്ലാത്തിനും സെറ്റിൽ ആവുന്ന ആറ്റിറ്റ്യൂഡ് കൊണ്ടും ടിപ്പിക്കൽ 90സ് ഫസ്റ്റ് ബോൺ കുലസ്ത്രീ ഡോട്ടർ ക്രൈറ്റീരിയയിൽ സേഫ് സോൺ പിടിച്ച ഞാൻ എം ഫോർ മാരിയില്‍ ഉള്ള, ഇഷ്ടക്കേടുകളെ ഇഷ്ടങ്ങൾ ആക്കുന്ന മണിമണി പോലെത്തെ ഏതെങ്കിലും കാനഡക്കാരനെ കെട്ടിക്കോളാം എന്ന് വീട്ടിൽ ഉറപ്പ് പറഞ്ഞപ്പോഴും എന്റെ പേരെഴുതിയ മണി അവിടെയൊന്നും കാണാൻ സാധ്യത ഇല്ലാന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. 

rj-mathukutty-wedding-photos-2
മാത്തുക്കുട്ടിയും എലിസബത്തും, Image Credits: Instagram/rjmathukkutty

എഴുതീട്ടില്ലെങ്കി എന്നാ!! സ്റ്റിക്കർ എഴുതി ആയാലും ഒട്ടിച്ചാപ്പോരേ എന്ന് വിചാരിച്ചു മടി പിടിച്ചിരുന്ന നേരത്ത് വെങ്ങോല പഞ്ചായത്തിലെ 23 ആം വാർഡിന്റെ വോട്ടേർസ് ലിസ്റ്റും ശാലേം പള്ളിയിലെ പെരുന്നാൾ ഏറ്റുകഴിച്ച ഇടവകക്കാരുടെ ലിസ്റ്റും എടുത്ത് നോക്കിയാമതിയായിരുന്നു.

മൂക്കിന്റെ തുമ്പത്തിരുന്ന റെയ്ബാൻ അന്വേഷിച്ചു ലോകം മുഴുവൻ നടന്ന ഗ്ലോബൽ സിറ്റിസണായ ആർജെ മാത്തുക്കുട്ടിയും അങ്ങനെയൊരു അരിമണി മുറ്റത്തു കിടപ്പുണ്ടാവുംന്ന് കരുതിക്കാണില്ലല്ലോ. മുറ്റത്ത് കിടന്നതുകൊണ്ടാവും ഒരു ഇടിവെട്ടും മഴയും വേണ്ടിവന്നു അതിലെഴുതിയ പേര് തെളിഞ്ഞുവരാൻ.

rj-mathukutty-wedding-photos-1
മാത്തുക്കുട്ടിയും എലിസബത്തും, Image Credits: Instagram/rjmathukkutty

നന്ദിയുണ്ട്. ഫൈറ്റ് ചെയ്യണം എന്ന് തോന്നിപ്പിച്ചതിന്, ഒന്നിനും നിർബന്ധിക്കാത്തതിന്, കിളി പോയി നിൽക്കുന്ന സമയങ്ങളിൽ ഉത്തരങ്ങളിലേക്കുള്ള വഴി തെളിയിക്കുന്നതിന്, എനിക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കാത്തതിന്, ക്ഷമയോടെ കേൾക്കുന്നതിന്, എന്നെ ഡീൽ ചെയ്യാൻ ഇടുന്ന എഫേർട്ടിന്, എനിക്ക് വേണ്ടി മാറ്റിവെക്കുന്ന ചെറുതും വലുതുമായ തിരക്കുകൾക്ക്‌, എല്ലാത്തിനും മേലെ, “ഞാനുണ്ട്” എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്നതിന്. ഹാപ്പി ബർത്ത് ‍ഡെ’. എലിസബത്ത് കുറിച്ചു. 

പോസ്റ്റിന് താഴെ മാത്തുക്കുട്ടിയും കമന്റ് ചെയ്തിട്ടുണ്ട്. ‘സ്വന്തം വീട്ടിൽ നിന്നും ഫോൺ ഒന്ന് പൊക്കി പിടിച്ചാൽ വൈഫിന്റെ വീട്ടിൽ നിന്നും വൈഫൈ കിട്ടുമെന്ന് അന്ന് ആ പൊടിമീശക്കാരനും വിചാരിച്ചിരുന്നില്ല. എന്റെ കൂടെ കൂടി നീ നന്നായില്ലെങ്കിലും എഴുത്ത് നന്നായിട്ടുണ്ട്’ എന്നാണ് മാത്തുക്കുട്ടിയുടെ കമന്റ്

English Summary:

RJ Mathukutty's Wife Shares Heartwarming Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com