ADVERTISEMENT

ബോളിവുഡിലെ മുന്‍നിര നായികമാരിലൊരാളാണ് റാണി മുഖര്‍ജി. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് റാണി സിനിമയിലെത്തുന്നത്. ബോളിവുഡിലെ മിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും ഹിറ്റുകള്‍ സമ്മാനിക്കാന്‍ റാണിക്ക് സാധിച്ചിട്ടുണ്ട്. വിവാഹ ശേഷവും താരം അഭിനയത്തില്‍ സജീവമാണ്. രണ്ടാമത്തെ കുഞ്ഞു വേണമെന്ന തന്റെ ആഗ്രഹം നിറവേറിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. 

ഒരു കുട്ടി കൂടി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും കൊവിഡ് കാലത്ത് രണ്ടാമത്തെ ഗർഭം അലസിപ്പോയത് വലിയ വിഷമമുണ്ടാക്കിയെന്നും  പറഞ്ഞിരിക്കുകയാണ് റാണിമുഖർജി.  മകൾ അദിരയ്ക്ക് സഹോദരിയേയോ സഹോദരനെയോ നൽകാൻ പറ്റാത്തതിൽ സങ്കടമുണ്ടെന്നും അഞ്ചുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നും ഒരു അഭിമുഖത്തിൽ റാണി മുഖര്‍ജി വ്യക്തമാക്കി.

‘മകൾ ജനിച്ച് ഒരു വർഷത്തിന് ശേഷം തന്നെ രണ്ടാമത്തെ കുഞ്ഞിനായി ശ്രമം നടത്തിയിരുന്നു. അവൾക്ക് ഒന്നര വയസ്സുള്ളപ്പോൾ മുതൽ അതിനായി ശ്രമം നടത്തി. ഏഴുവര്‍ഷത്തോളമുള്ള പരിശ്രമത്തിനൊടുവിൽ ഗർഭിണിയായെങ്കിലും അഞ്ചാം മാസത്തിൽ അത് അലസിപ്പോയി.അതെനിക്കൊരു പരീക്ഷണ സമയമായിരുന്നു. ഞാൻ ഇപ്പോൾ ചെറുപ്പമല്ല. 46 വയസ്സായി. ഒരു കുഞ്ഞിനെ പ്രസവിക്കാൻ പറ്റിയ സമയമല്ലിത്. എന്റെ മകൾക്ക് ഒരു സഹോദരനെയോ സഹോദരിയെയോ നൽകാൻ കഴിയാത്തത് വലിയ സങ്കടമാണ്. അതെന്നെ ശരിക്കും വേദനിപ്പിക്കുന്നു’. റാണി മുഖർജി പറഞ്ഞു. 

rani1
റാണി മുഖർജി, Image Credits: Instagram/ranimukherjichopraa

ജീവിതത്തിൽ അദിരയെ കിട്ടിയതിൽ താൻ വളരെ സന്തോഷവതിയാണെന്നും റാണി മുഖർജി പറഞ്ഞു. അദിര തന്റെ അത്ഭുതക്കുട്ടിയാണെന്നും അദിര മാത്രം മതി എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കി. 

2014-ലാണ് റാണി മുഖർജിയും ആദിത്യ ചോപ്രയും വിവാഹം കഴിക്കുന്നത്. തൊട്ടടുത്ത വർഷമാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിക്കുന്നത്. 

English Summary:

Rani Mukerji Opens Up About Her Painful Miscarriage and Longing for a Second Child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com