‘3 മണിക്കൂർ നീണ്ട വേദന, പിന്നെ സന്തോഷം’; വിഡിയോയുമായി ജിസ്മി, നിറകണ്ണുകളോടെ മിഥുൻ

Mail This Article
സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജിസ്മി. കഴിഞ്ഞ ദിവസമാണ് ജിസ്മി ഒരു ആൺകുട്ടിക്ക് ജന്മം നൽകിയത്. സമൂഹ മാധ്യമത്തിലൂടെ ജിസ്മി തന്നെയായിരുന്നു ആ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ തന്റെ പ്രസവ ദിവസത്തെ പറ്റി പറയുകയാണ് ജിസ്മി.
നോർമൽ ഡെലിവറിയായിരുന്നെന്നും മൂന്നു മണിക്കൂർ നീണ്ടു നിന്ന പ്രസവ യാത്രയായിരുന്നു എന്നുമാണ് ജിസ്മി കുറിപ്പിൽ പങ്കുവച്ചത്. ‘മൂന്നു മണിക്കൂർ നീണ്ട ഡെലിവറിയായിരുന്നു. പത്ത് മണിക്ക് ഡ്രസ് എല്ലാം ഇട്ട് സെറ്റായി. എന്റെ പ്രിയപ്പെട്ട ഡോക്ടർ വാട്ടർ ബ്രേക്ക് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. അത് കഴിഞ്ഞപ്പോൾ വേദന തുടങ്ങി. മൂന്ന് മണിക്കൂറിൽ പ്രസവം നടന്നു. ഡോക്ടറിന്റെ പിന്തുണ ഉണ്ടായിരുന്നു. പിന്നെ എന്റെ ഭർത്താവ് മിഥുന്‍ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. മൂന്ന് മണിക്കൂറിന് ശേഷം ഞാൻ ആ വാക്കുകൾ കേട്ടു ‘ജിസ്മി ആൺകുഞ്ഞ് പിറന്നു’. അതിൽ എനിക്ക് ഉണ്ടായ വേദനയെല്ലാം മറന്നുപോയി, ഇത്രയും നാൾ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി’. ആശുപത്രിയിൽ നിന്നുള്ള വിഡിയോ പങ്കുവച്ചു കൊണ്ട് ജിസ്മി കുറിച്ചു.
വിഡിയോയിൽ കുഞ്ഞ് ജനിച്ചെന്നു പറയുമ്പോൾ കരയുന്ന മിഥുനെയും കാണാം. നിരവധി പേരാണ് ജിസ്മിക്കും മിഥുനും ആശംസകളുമായെത്തുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു മിഥുന്റെയും ജിസ്മിയുടെയും വിവാഹം. വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴാണ് താരത്തിന്റെ വിവാഹം കഴിഞ്ഞെന്ന് പലരും അറിഞ്ഞത്. 2023ലായിരുന്നു വിവാഹം. ജിസ്മിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2020ൽ കാമറാമാൻ ഷിൻജിത്തിനെയാണ് ജിസ്മി ആദ്യം വിവാഹം ചെയ്തത്.
