ADVERTISEMENT

കത്രീന ചേട്ടത്തിക്കു വയസ്സ് 90 കഴിഞ്ഞു. ഇത്രയും പ്രായമായ ആളുകൾ എന്തു ചെയ്യുകയായിരിക്കും. അതെന്തായാലും കത്രീന ചേട്ടത്തി ജോലി ചെയ്യുകയാണ്. അതും കെട്ടിട നിർമാണ മേഖലയിൽ!

 

തൃശൂർ പൂങ്കുന്നം സ്വദേശിനിയാണ് കത്രീന. ദിവസവും രാവിലെ ജോലിക്ക് പുറപ്പെടും. കെട്ടിട നിര്‍മാണത്തിനാവശ്യമായ കോൺക്രീറ്റ് മിക്സിങ് ആണു ജോലി. ആണി അടിച്ചു കയറ്റനോ, ഉയരത്തിൽ കയറി നിന്നു പണിയെടുക്കാനോ ഒന്നും കത്രീനയ്ക്കു യാതൊരു ബുദ്ധിമുട്ടുകളുമില്ല.

 

മക്കളെ വളർത്താനായി ജോലിക്കു പോയി തുടങ്ങിയത്. ഇപ്പോൾ 53 വർഷം പിന്നിട്ടു. നാലു മക്കളുണ്ട്. മൂത്തയാൾക്ക് ഇപ്പോൾ 60 വയസ്സ്. അമ്മയോടു ജോലിക്കു പോകേണ്ടെന്നു മക്കൾ പറയുമെങ്കിലും കത്രീന ചേട്ടത്തിക്കു സമ്മതമല്ല. ജോലിക്കു പോകാതിരുന്നാൽ ക്ഷീണമാണ്. അതോടെ മക്കള്‍ അമ്മയുടെ ഇഷ്ടത്തിനു വിട്ടു. 

 

മക്കളേക്കാൾ ആരോഗ്യവതിയാണ് കത്രീന. യാതൊരുവിധ അസുഖങ്ങളുമില്ല. മരണം വരെ ജോലിക്കു പോകണമെന്നാണ് ആഗ്രഹം. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കൊണ്ടു ജീവിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണെന്നു കത്രീനയുടെ ജീവിതം കാണിച്ചു തരും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com