ADVERTISEMENT

രാജ്യത്തിന്റെ ധീര പോരാളി വിങ് കമാന്റർ അഭിനന്ദൻ വര്‍ധമാന്റെ ചിത്രം ടൈപ്പ് റൈറ്ററിൽ തയാറാക്കി കലാകാരൻ. ബെംഗളൂരു സ്വദേശിയായ എ.സി ഗുരുമൂർത്തിയാണ് അഭിനന്ദനോടുള്ള ബഹുമാന സൂചകമായി ചിത്രം ഒരുക്കിയത്.

അക്ഷരങ്ങളും ചിഹ്നങ്ങളും അക്കങ്ങളും ടൈപ്പ് ചെയ്താണു ചിത്രം. ‘‘സിനിമയിലെ നായകൻമാരെപ്പോലയല്ല, അഭിനന്ദൻ യഥാർഥ ഹീറോയാണ്. അദ്ദേഹം നമ്മുടെ നാടിനു കീർത്തി നേടി തന്നു. അതാണ് ഈ ചിത്രം ചെയ്യാൻ എനിക്കു പ്രചോദനമായത്.’’– ഗുരുമൂർത്തി ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. 

മുൻ ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം, മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, മദർ തെരേസ തുടങ്ങി നിരവധി ലോക നേതാക്കളുടെ ചിത്രം ഗുരുമൂർത്തി ഇങ്ങനെ തയാറാക്കിയിട്ടുണ്ട്. അഭിനന്ദന്റെ ടൈപ്പ് റൈറ്റര്‍ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഗുരുമൂർത്തിയെ തേടി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് അഭിനന്ദനങ്ങൾ എത്തുന്നു.

ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു കടന്നു കയറിയ പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടെ ഫെബ്രുവരി 27നു രാവിലെയാണു അഭിനന്ദന്റെ മിഗ് 21 ബൈസൻ വിമാനം ആക്രമിക്കപ്പെട്ടത്. പാരഷൂട്ടിൽ താഴെ ഇറങ്ങിയ അദ്ദേഹം പാക്ക് അധിനിവേശ കശ്മീരിലാണു വീണത്. തുടർന്ന് പാക്ക് സേന കസ്റ്റഡിയിലെടുത്തു. 

പാക്ക് കസ്റ്റഡിയിലും ധീരമായി മറുപടി നൽകിയ അഭിനന്ദൻ രാജ്യത്തിന് അഭിമാനമായി. രാജ്യാന്തര നിമയമങ്ങളും നയതന്ത്ര സമ്മർദങ്ങളും കണക്കിലെടുത്തു മൂന്നു ദിവസങ്ങള്‍ക്കുശേഷം പാക്കിസ്ഥാൻ അദ്ദേഹത്തെ വിട്ടയച്ചു. ഏറെ ആവേശത്തോടെയാണ് ധീരനായകനെ പിന്നീട് ഇന്ത്യൻ ജനത സ്വാഗതം ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com