ആരും നോക്കി നിൽക്കും സമ്മർ സ്റ്റൈല്‍, വാർഡ്റോബിൽ കരുതാം ഈ ഐറ്റംസ്

summer-wardrobe-essential-for-style-game
പ്രതീകാത്മക ചിത്രം
SHARE

ട്രെൻഡ് അനുസരിച്ച് ഒരുങ്ങണമെന്നതു ശരിതന്നെ, പക്ഷേ വേനൽക്കാലത്ത് വാർഡ്റോബിൽ നിർബന്ധമായും വേണ്ട ചില ഐറ്റംസ് ഉണ്ട്. സമ്മർ സ്റ്റൈലിഷ് ഗെയിം പൂർണമാകണമെങ്കിൽ ഇവ കൂടി കയ്യിൽ കരുതണം.

വൈറ്റ് ടിഷർട്ട്

വെള്ള നിറം ആർക്കാണു പ്രിയമല്ലാത്തത്. സ്ത്രീകളുടെ വാർഡ്റോബിൽ മസ്റ്റ് ആയി വേണം ഒരു വെള്ള ടി ഷർട്ട്. എപ്പോഴും ക്ലാസിക് ലുക്ക്, അതേ സമയം പെയർ ചെയ്യുന്നതിനനുസരിച്ച് മൂഡ് ഹൈ ആക്കാൻ കഴിയുന്ന വാർഡ്റോബ് എസൻഷ്യൽ ആണിത്. ഏതു നിറത്തിനൊപ്പവും നന്നായി ചേരും. ഡ്രസ് അപ് ചെയ്യാനും ഡ്രസ് ഡൗൺ ചെയ്യാനും വൈറ്റ് മാത്രം മതി

സൺ ഗ്ലാസ്

ഔട്ട്ഫിറ്റ് ഏതായാലും സ്റ്റൈലിഷ് ലുക്ക് സമ്മാനിക്കുന്ന ആക്സസറിയാണ് സൺഗ്ലാസ്. ‌മികച്ച ഷേഡുകൾ തിരഞ്ഞെടുക്കാം. ക്യാറ്റ് ഐ മുതൽ ഏവിയേറ്റേഴ്സ് വരെ, ഓവർസൈസ് ബൊഹിമീയൻ മുതൽ റിട്രോ ലുക്ക് വരെ വ്യത്യസ്ത ലുക്ക് സ്വന്തമാക്കാം.

സ്നീക്കേഴ്സ്

ഫുട്‌വെയർ കണ്ടാൽ ഒരാളുടെ സ്റ്റൈൽ കോഷ്യന്റ് മനസിലാക്കാമെന്നു ഫാഷൻ ഗുരുക്കൾ പറയുന്നു. വേനൽ ഫാഷൻ സ്റ്റൈല്‍ ഗെയിമിൽ പിന്നിലാകാതിരിക്കാൻ ചെരുപ്പിലും വേണം ശ്രദ്ധ.. പ്ലേഫുൾ കളർഫുൾ സ്നീക്കേഴ്സ് ആണ് ബെസ്റ്റ് ചോയ്സ്.

ഹാൻഡ് ബാഗ്

വേനൽക്കാല ഐറ്റംസ് എല്ലാം ഉൾക്കൊള്ളുന്ന വിശാലമായ ബാഗ് നിര്‍ബന്ധ ആക്സസറിയാണ്. വാട്ടർ ബോട്ടിൽ, മേക്കപ് ബാഗ്, ലാപ്ടോപ് എന്നിവ കൂടി ഉൾപ്പെടുന്ന ടോട് ബാഗ് (tote bag) ആയാൽ മികച്ച സ്റ്റൈൽ സ്റ്റേറ്റ്‌മെന്റ് കൂടിയായി.

(കടപ്പാട്: സൗമെൻ ദാസ്, സ്കെച്ചേഴ്സ് ഇന്ത്യ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA