ADVERTISEMENT

അൽപം തലതിരിഞ്ഞതെന്നു തോന്നുന്ന കോസ്റ്റ്യൂം പരീക്ഷണങ്ങൾ നടത്തി ഫാഷനിസ്റ്റുകളെ ഇടയ്ക്കിടെ ഞെട്ടിക്കുന്നയാളാണ് ബോളിവുഡ്  സുന്ദരൻ രൺവീർ സിങ്. ഇക്കുറിയും അതിനുള്ള അവസരം പാഴാക്കിയില്ല താരം. ഇംഗ്ലിഷ് അക്ഷരമാല പ്രിന്റുള്ള  കോർഡിനേറ്റഡ്  വസ്ത്രങ്ങളണിഞ്ഞ തന്റെ  ക്രേസി ലുക്ക് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലാണ് അദ്ദേഹം പങ്കുവച്ചത്. Loud Versace എന്ന ലേബലിന്റെ സ്പ്രിങ് സമ്മർ 2019 കലക്ഷനിലേതാണ് ഈ മൾട്ടികളേഡ് വസ്ത്രം. 

ഗുച്ചിയുടെ ക്ലാസിക് വൈറ്റ് സ്നീക്കേഴ്സ്ും ഫ്രാങ്ക് മുള്ളറുടെ ഗോൾ‍ഡൻ വാച്ചും കാറെര സൺഗ്ലാസസുമാണ് മറ്റ് ആക്സസറീസ്.  ‘കപിൽദേവ്’ ഹെയർസ്റ്റൈൽ കൂടിയായപ്പോൾ രൺവീറിന്റെ ലുക്ക് കംപ്ലീറ്റ്. നിതാഷ ഗൗരവ് ആണ് രൺവീറിന്റെ ക്രേസി ലുക്കിനു പിന്നിലെ സ്റ്റൈലിസ്റ്റ്. 

വലിയ ചെയിനുകൾ, വലുപ്പം കൂടിയ സൺഗ്ലാസുകൾ, ഗ്ലാഡിയേറ്റർ സാൻഡൽസ്, മരിയോ ട്രാക്ക് സ്യൂട്ട്സ്, വ്യത്യസ്ത നിറങ്ങൾ എന്നിവ തിരഞ്ഞെടുക്കാൻ മടിയില്ലെന്ന് പലപ്പോഴായി തെളിയിച്ചുള്ളതാണ് രൺവീർ. ഫാഷനിസ്റ്റുകളാകട്ടെ ഓരോതവണയും രൺവീറിന്റെ ലുക്ക് കയ്യടിയോടെ സ്വീകരിക്കുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com