ADVERTISEMENT

ആവി പറക്കുന്ന കപ്പപ്പുട്ടിൽ കണവ റോസ്റ്റ് ചേർത്തൊരു പിടിപിടിക്കണോ? മനോരമ സമ്മർ ഫെസ്റ്റിലെ ഫുഡ് കോർട്ടിലേക്കു പോരൂ! രുചിവൈവിധ്യങ്ങളുടെ പുതുവഴികൾ തേടുന്നവർക്കായി വിഭവ വിരുന്നൊരുക്കുകയാണു കലൂർ ജവാഹർലാർ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മർ ഫെസ്റ്റ്. ഒപ്പം വീട്ടാവശ്യത്തിനുള്ള എല്ലാ വസ്തുക്കളും ഒരു കുടക്കീഴിൽ ഒരുക്കുന്ന അപൂർവ ഷോപ്പിങ്  അനുഭവവും.

മൺചട്ടിയിൽ പാകം ചെയ്യുന്ന മത്സ്യ-മാംസ ആവി വിഭവങ്ങൾ, വിവിധ തരം ദോശകൾ, പായസങ്ങൾ എന്നിവയെല്ലാം ഭക്ഷണപ്രിയർക്കു രുചിയുടെ ഉത്സവം തീർക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി മാനസികോല്ലാസം പ്രദാനം ചെയ്യുന്ന ലക്കി ഗെയിമുകളും കലാപരിപാടികളും ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നു. 

പ്രമുഖ ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങളുടെ വൻ ശ്രേണിയും മേളയിലുണ്ട്. വിദേശ കരകൗശല വസ്തുക്കൾ, അലങ്കാര സസ്യങ്ങൾ തുടങ്ങിയവയെല്ലാം മികച്ച വിലക്കിഴിവിൽ  ലഭിക്കും. 

രൂപകൽപനയിലെ ഭംഗിയും മികച്ച ഉപയോഗവും വാഗ്ദാനം ചെയ്യുന്ന ഫർണിച്ചറുകൾ, സാനിട്ടറി വെയർ ഉത്പന്നങ്ങൾ, കിച്ചൻ വെയറുകൾ, പുതുതലമുറ കട്ടിലുകൾ, ഡൈനിങ് ടേബിളുകൾ,  കുട്ടികൾക്കായുള്ള ഫർണിച്ചറുകൾ, വാർഡ്രോബുകൾ തുടങ്ങിയവയും മേളയി‍ൽ ലഭിക്കും. മിക്ക ഉൽപന്നങ്ങൾക്കും 40 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഇലക്ട്രോണിക് ഉപകരണങ്ങൾക്കു പ്രത്യേക എക്‌സ്‌ചേഞ്ച് ഓഫർ ലഭ്യമാണ്. മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത അലങ്കാര വസ്തുക്കളും ഉത്തരേന്ത്യൻ വസ്ത്രങ്ങളും ബാഗുകളുമെല്ലാം സന്ദർശകർക്കു വിസ്മയക്കാഴ്ചയൊരുക്കും. ഫോർഡ്, മഹീന്ദ്ര എന്നീ കമ്പനികളുടെ പുതിയ വാഹനങ്ങളും എക്‌സ്‌പോയിൽ നിന്ന് ഇളവുകളോടെ ബുക്ക് ചെയ്യാം. 

കർഷകർക്കും അലങ്കാര സസ്യ പ്രേമികൾക്കും കൗതുകമൊരുക്കി മുന്നൂറിലേറെ ഹൈബ്രിഡ് സസ്യ ഇനങ്ങളുടെ പ്രദർശനം  ഒരുക്കിയിട്ടുണ്ട്. 

3 വർഷം കൊണ്ട് കായ്ഫലം ലഭിക്കുന്ന മലേഷ്യൻ കുള്ളൻ, സണ്ണകി എന്നീ തെങ്ങിൻ തൈകളും ലോഗൻ, ഗാബ്, കശുമാവ്, അമ്പഴം, ആപ്പിൾ, പീസ്ത, ഗോൾഡൻ ജാതി തുടങ്ങിയ ചെറു വൃക്ഷങ്ങളും പൂച്ചെടികളും എല്ലാം കുറഞ്ഞ വിലയിൽ ലഭ്യമാണ്. 

മാംഗോ ഫെസ്റ്റും കാഴ്ചക്കാരുടെ പ്രിയം നേടിക്കഴിഞ്ഞു. ചക്ക, പാഷൻ ഫ്രൂട്ട്, ജാതിക്ക തുടങ്ങിയവയുടെ മൂല്യ വർധിത ഉത്പന്നങ്ങളും പ്രദർശനത്തിനുണ്ട്.

ഫോർമോസ്റ്റ് യൂണിഫോംസ് ആണ് സമ്മർ ഫെസ്റ്റിന്റെ മുഖ്യ പ്രായോജകർ. അജ്മൽ ബിസ്മിയാണ് ഇലക്ട്രോണിക് പാർട്ണർ. 

ഫെസ്റ്റിൽ ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രവേശനം സൗജന്യം. മേളയിൽ ഇന്ന്: ‘പിന്നണി ഗാനം’– പ്രകാശ് ബാബു നയിക്കുന്ന ഗാനമേള, ഗെയിം ഷോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com