sections
MORE

കന്നിയങ്കത്തിൽ കയ്യടി നേടി ഡയാന പെന്റിയും ഹിന ഖാനും

HIGHLIGHTS
  • റെഡ് കാർപറ്റിൽ ഒരുപടി മുന്നിലാണ് താനെന്ന് തെളിയിക്കുകയായിരുന്നു ഡയാന
  • ഹിനയുടെ ഡാർക് സിൽവർ മെറ്റാലിക് ഗൗൺ ആരാധകർ സ്വീകരിച്ചു
diana-penty-hina-khan-cannes-2019
SHARE

കാനിൽ ആദ്യമായെത്തിയ രണ്ടുപേർക്ക് ആത്മവിശ്വാസത്തിനു തെല്ലും കുറവുണ്ടായില്ല. കോക്ടെയിൽ എന്ന സിനിമയിലൂടെ ബോളിവുഡിൽ തുടക്കംകുറിച്ച ഡയാന പെന്റി താനൊരു ഫാഷനിസ്റ്റ ആണെന്ന് പണ്ടേ തെളിയിച്ചതാണ്. ഫാഷൻ റാംപുകൾ കീഴടക്കുന്ന അതേ വശ്യതയോടും ആത്മവിശ്വാസത്തോടും റെഡ് കാർപറ്റിനെയും കീഴടക്കി ഈ സൂപ്പർ മോഡൽ. 

വ്യത്യസ്തയായിരുന്നു ഹിനയുടെയും ഹൈലൈറ്റ്. റെഡ് കാർപറ്റിൽ എതെല്ലാം ഔട്ട്ഫിറ്റുകൾക്ക് സ്കോപ്പുണ്ടോ അതെല്ലാം ഹിന ആത്മവിശ്വാസത്തോടെ പരീക്ഷിച്ചു. പാന്റ് സ്യൂട്ട് മുതൽ ഫ്ലോർ ലെങ്ത് ഗൗൺ വരെ ‘തുടക്കക്കാരിയുടെ’ പതർച്ച ഇല്ലാതെ ക്യാരി ചെയ്താണ് ഹിന കൈയടി നേടിയത്.

ഡയാന പെന്റി

Nedret Taciroglu couture gown

റെഡ് കാർപറ്റിൽ ഒരുപടി മുന്നിലാണ് താനെന്ന് തെളിയിക്കുന്നതായിരുന്നു ഡയാനയുടെ ബെയ്ജ് ഗൗൺ ലുക്ക്. അലങ്കാരങ്ങളും ഫ്രില്ലുകളും നിറഞ്ഞ ഓഫ് ഷോൾഡർ ഗൗണിനൊപ്പം ഡാങ്കിൾ ഇയർറിങ്സും ഡാർക് ലിപ്സ്റ്റികും അറുപതുകളിലെ ഹെയർസ്റ്റൈലിനെ ഓർമിപ്പിക്കുന്ന ടെക്സ്റ്റേഡ് ബണ്ണും തിരഞ്ഞെടുത്തു.

Amit Aggarwal saree

ഡയാനയിലെ സൂപ്പർ മോഡലിന് ഒരേ സമയം വെസ്റ്റേൺ–ട്രെഡീഷനൽ ലുക്ക് നൽകി അമിത് അഗർവാളിന്റെ വൈറ്റ് സാരി ഗൗൺ. ഡീപ് നെക്‌ലൈൻ ബ്ലൗസും ബെൽറ്റും ഹൈ സ്ലിറ്റും സാരിക്ക് മോഡേൺ ടച്ച് നൽകിയപ്പോൾ ഹെവി പേൾ നെക്‌ലസും കമ്മലും ടോട്ടൽ ലുക്കിനെ ബാലൻസ് ചെയ്തു.

Atelier Zuhara dress

കണ്ണെടുക്കാൻ തോന്നില്ല– ഡയനായുടെ ബ്രൈറ്റ് യെലോ ഫെതർ ഗൗൺ ധരിച്ച ഫോട്ടോയ്ക്കു താഴെയുള്ള ഒരു കമന്റാണിത്. റെഡ്, പിങ്ക്, ബ്ലാക്ക് തുടങ്ങിയ പതിവു നിറങ്ങളിൽനിന്നു വ്യത്യസ്തമായി വൈബ്രന്റായ നിറമാണ് ഹൈലൈറ്റ്. മുഖവും ഹൈലൈറ്റ് ചെയ്യപ്പെടാൻ ബ്ലൂ ഐ മേക്കപ്പാണ് നൽകിയത്.

Bluemarine trench coat

ഫോട്ടോഷൂട്ടിനായി ധരിച്ച ഫ്ലോറൽ പ്രിന്റഡ് ലോങ് ട്രഞ്ച് കോട്ടാണ് ആരാധകർ ഏറ്റെടുത്ത മറ്റൊരു ഔട്ട്ഫിറ്റ്. കൂടെ നീ–ലെങ്ത് ബൂട്സും ഡയാനയ്ക്കേറെ പ്രിയപ്പെട്ട പോണിടെയിലും. 

Atelier-Zuhara-dress-bluemarine-trench-coat

ഹിന ഖാൻ

Alin Le'Kal gown

റെഡ് കാർപറ്റുകളിൽ മെറ്റാലിക് ഡ്രസുകൾ അധികമാരും പരീക്ഷിക്കാറില്ലെങ്കിലും ഹിനയുടെ ഡാർക് സിൽവർ മെറ്റാലിക് ഗൗൺ ആരാധകർ സ്വീകരിച്ചു. മെറ്റാലിക് വസ്ത്രങ്ങളോട് യോജിക്കുന്ന മിനിമൽ മേക്കപ്പും ജ്വല്ലറിയും– ചേരുവകളെല്ലാം കൃത്യം.

Ziad Nakad gown

സിയദ് നകദിന്റെ എംബലിഷ്ഡ് ഗൗൺ ആയിരുന്നു ഹിനയുടെ മറ്റൊരു റെഡ് കാർപറ്റ് ഔട്ട്ഫിറ്റ്. കൂടെ ഇയർ റിങ്സ് മാത്രം.

Sahil Kochar pant suit

അഭിമുഖത്തിനെത്തിയത് പിങ്ക് പവർ സ്യൂട്ടിൽ. അതിലെ വൈറ്റ് ഫ്ലോറൽ പ്രിന്റുകൾ ഔട്ട്ഫിറ്റിനെ എലഗന്റും ട്രെൻഡിയുമാക്കി. ന്യൂഡ് മേക്കപ്പും കേളി ഹെയർകട്ടും ടോട്ടൽ ലുക്കിനെ മനോഹരമായി ബാലൻസ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA