മിനിമലിസത്തെ കൈവിട്ടോ ഇന്ത്യൻ താരങ്ങൾ ?

julianne-moore-in-cannes-2019
SHARE

മിനിമലിസം എന്നത്  ഈ സീസൺ ഉപേക്ഷിച്ച ട്രെൻഡ് ആണെന്നു തോന്നും, കാനിലെത്തിയ ഇന്ത്യൻ‍ താരങ്ങളെ കണ്ടാൽ. 

ഐശ്വര്യ റായി ധരിച്ച ജീൻ–ലൂയിസ് സാബ്‌ജിയുടെ ലെയേഡ് ട്രയാംഗിൾസ് ട്രെയിൻ മെറ്റാലിക് ഗോൾഡൻ ഗൗൺ, ദീപിക പദുക്കോണിന്റെ ലൈം ഗ്രീൻ ട്യൂൾ ഗൗൺ, പ്രിയങ്ക ചോപ്രയുടെ ലാവൻഡർ ഫെൻഡി എന്നിവയെല്ലാം തന്നെ  ഫാഷന്റെ  അങ്ങേറ്റയം കൈവരിക്കാനുള്ള  ശ്രമത്തിൽ മാക്സിമലിസത്തിലേക്കു വഴുതിവീണു. ഫ്രിൽസ്, സെക്വിൻസ്, ട്രെയിൻസ് തുടങ്ങിയ അലങ്കാരങ്ങളുടെ അതിപ്രസരമായി. കാൻ റെഡ് കാർപറ്റ്  ഫാഷൻ വിലയിരുത്ത, മലയാളി ഫാഷൻ ഡിസൈനർ ശാലിനി ജയിംസ് പറഞ്ഞു.

ഫാഷന്റെ പ്രധാന അരങ്ങുകളിലൊന്നാണ് കാൻ ഫിലിം ഫെസ്റ്റിവൽ. അതേസമയം ഫാഷനും ഗ്ലാമറിനും അമിതപ്രാധാന്യം നൽകുവെന്ന വിമർശനം പലകുറി ഏറ്റുവാങ്ങിയിട്ടുമുണ്ട്. 

ഫാഷന്റെ കാര്യത്തിൽ കൃത്യമായ ധാരണകളുള്ളവർക്കു പോലും കാനിന്റെ അൾത്താരയിൽ കാലിടറിയിട്ടുണ്ട്.  അപ്പോഴും ചിലർ വ്യക്തിപരമായ സ്റ്റൈൽ സ്റ്റേറ്റ്‌മെന്റിലും ബോധ്യങ്ങളിലും വെള്ളം ചേർക്കാതെ തന്നെ കയ്യടിയും നേടി..

 ഇക്കുറി ഈ രീതിയിൽ കാനിൽ രണ്ടു തവണ ശ്രദ്ധകവർന്നത് നടി ജൂലിയൻ മൂർ. സിൽവർ ഷീത്ത് ഡ്രസിനൊപ്പം സാൽമൻ പിങ്ക് ഫ്ലോർ ലെങ്‌ത് കേപ് ധരിച്ച ഫസ്റ്റ് ലുക്കും പിന്നീട് ഡിയോറിന്റെ ഓഫ് ഷോൾഡർ ഗ്രീൻ ഡ്രസിലും മൂർ ശ്രദ്ധിക്കപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA