ADVERTISEMENT

നിയന്ത്രിക്കാനാവാത്ത ദേഷ്യം വരുന്ന ചില സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാകാറില്ലേ? ആരെയെങ്കിലും തല്ലാനാകും ആ സമയത്ത് ചിലപ്പോൾ തോന്നുക. എന്നു കരുതി ആരെയെങ്കിലും തല്ലിയാൽ തിരിച്ചും കിട്ടും. കേസും കൂട്ടവുമായി പുലിവാല് പിടിക്കും.

എന്നാൽ ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകുന്ന ദേഷ്യക്കാർക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ന്യൂയോർക്കിൽ നിന്നു വരുന്നത്. ദേഷ്യം ഇടിച്ചു തന്നെ തീർക്കാനുള്ള അവസരം ഒരുക്കി പഞ്ചിംങ് ബാഗുകൾ സ്ഥാപിച്ചിരിക്കുകയാണ് ഇവിടെ.

യുഎസ് ഡിസൈൻ സ്റ്റുഡിയോ ആണ് ഈ വ്യത്യസ്തമായ ആശയത്തിനു പിന്നില്‍. ദേഷ്യവും വേദനയും സമ്മർദങ്ങളും പിരിമുറുക്കവുമെല്ലാം ഇടിച്ചു തീർത്ത് ആശ്വാസം കണ്ടെത്താം. തെരുവിലെ താമസക്കാർക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഡിസൈന്‍ സ്റ്റുഡിയോ പബ്ലിക് പഞ്ചിങ് ബാഗുകൾ സ്ഥാപിച്ചത്.

ഇത്തരം ബാഗുകളിൽ ഇടിക്കുമ്പോൾ ആളുകൾക്ക് ഒരു പരിധിവരെ ആശ്വാസം കിട്ടുമെന്നാണ് സംഘടനയുടെ ഭാരവാഹികൾ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com