പ്രവാസത്തിന്റെ നിറങ്ങൾ; ശ്രദ്ധേയമായി ശ്യാം ബാലകൃഷ്ണന്റെ ചിത്രപ്രദർശനം

painting-exhibition-in-ernakulam-art-gallery
ശ്യാം ബാലകൃഷ്ണൻ
SHARE

പ്രവാസ ജീവിതത്തിന്റെ ഒഴിവു കാലങ്ങളിൽ ചാലിച്ച നിറച്ചാർത്തുമായി എത്തിയ ശ്യാം ബാലകൃഷ്ണന്റെ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ഇരുപത് വർഷങ്ങളായി ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ശ്യം ബാലകൃഷ്ണൻ തന്റെ ഒഴിവു നേരങ്ങളിൽ വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. എറണാകുളം വടുതല സ്വദേശിയാണ് ശ്യാം ബാലകൃഷ്ണൻ. 

അക്രിലിക്, വാട്ടർ കളർ, ഓയിൽ പെയിന്റിങ്ങുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ഉള്ള നിരവധി പെയിന്റിങ്ങുകൾ ആണ് പ്രദർശനത്തിനുള്ളത്. എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ രാവിലെ 11 മുതൽ വൈകീട്ട് 7 വരെയാണ് പ്രദർശനം. പ്രദർശനം ജൂൺ 27ന് സമാപിക്കും. 

syam-balakrishnan-1

പ്രദർശനം എറണാകുളം എംപി ഹൈബി ഈഡൻ ഉത്ഘാടനം ചെയ്തു. കൗൺസിലർമാരായ ആൽബർട്ട് അമ്പലത്തിങ്കൽ,  കെ.ബി.കെ കൃഷ്ണകുമാർ,  കെ.എക്സ് ഫ്രാൻസിസ്, ഫിലിം ആർട്ടിസ്റ്റ് ഡൊമനിക് സാവിയോ, പിന്നണി ഗായകൻ സാം ശിവം തുടങ്ങിയവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA