sections
MORE

'എന്തൊരു ലുക്ക്' എന്ന് പറയിപ്പിച്ചിരിക്കും : സംവൃത

samvritha-sunil
SHARE

ആരെയും കൊതിപ്പിക്കുന്ന ഡ്രസിങ് സെൻസ്. വസ്ത്രങ്ങൾ ക്യാരി ചെയ്യുന്നതിൽ അസൂയപ്പെടുത്തുന്ന പെർഫെക്ഷൻ . പെൺകുട്ടികളുടെ ഫാഷൻ റോൾ മോഡൽ ആണ് സംവൃത. 

PERFECT

വസ്‌ത്രധാരണത്തിന്റെ കാര്യത്തിൽ ഈ ഒരു വാക്കേ സംവൃതയുടെ ഡിക്‌ഷനറിയിലുള്ളൂ. സാരിയിലായാലും ജീൻസിലായാലും എന്തൊരു ലുക്ക് എന്ന് പറയിപ്പി‘ച്ചിരിക്കും. ഡ്രസിങ്ങിന്റെ കാര്യത്തിൽ കടുംപിടിത്തങ്ങൾ ഒന്നുമില്ലെങ്കിലും ചില നിർബന്ധങ്ങളുണ്ടെന്ന് സംവൃത പറയുന്നു. 

STYLE

സ്‌റ്റൈലിന്റെ കാര്യത്തിൽ വലിയ എഫർട്ടൊന്നും എടുക്കാത്ത ആളാണു ഞാൻ. എനിക്ക് ഇണങ്ങുന്ന കളറുകളും പാറ്റേണുകളുമാണ് പ്രധാനമായും നോക്കുന്നത്. എല്ലാറ്റിനും ഉപരി കംഫർട്ട് ആണു പ്രധാനം. 

5MUST's

വെൽ ഫിറ്റഡ് ബ്ല്യൂ ജീൻസ്, ലൂസ് ഫിറ്റഡ് വൈറ്റ് ഷർട്ട്, പ്ലെയ്‌ൻ ബ്ലാക്ക് ഡ്രസ്, സാരി, വെൽ ഫിറ്റഡ് ഇന്നർ വെയർ.

SHOPPING

ട്രെൻഡിന്റെ പുറകേ പോകാറില്ലാത്തതിനാൽ ഷോപ്പിങ് അത്യാവശ്യം എളുപ്പമാണ്. ഓൺലൈൻ ഷോപ്പിങ് നടത്താറുണ്ടെങ്കിലും കടകളിൽ പോയി വാങ്ങാനാണ് കൂടുതൽ ഇഷ്‌ടം. വെസ്‌റ്റേൺ ഡ്രസുകൾ കൂടുതലും ബ്രാൻഡഡ് ആണ് ഉപയോഗിക്കുന്നത്. ഇന്ത്യൻ വെയറിന്റെ കാര്യത്തിൽ ബ്രാൻഡൊന്നും നോക്കാറില്ല. കണ്ട് ഇഷ്‌ടപ്പെട്ടാൽ വാങ്ങാറാണു പതിവ്. 

DESTINATION  

മുംബൈ, ഡൽഹി, ചെന്നൈ. ഇന്ത്യയ്‌ക്കു പുറത്ത് ദുബായ് ആണ് കൂടുതൽ ഇഷ്‌ടം.

FASHION GUIDE  

samvrutha-sanjuktha

അനിയത്തി സൻജുക്‌തയാണ് എന്റെ ഫാഷൻ ഗൈഡ്. നല്ല ഫാഷൻ സെൻസുണ്ട്. വളരെ  പാഷനോടുകൂടി ഫാഷനെ ഫോളോ ചെയ്യും. നല്ല ക്ഷമയുമുണ്ട്. ഒരു കടയിൽ ചെന്നാൽ നല്ല ഡ്രസ് കിട്ടാനായി എത്ര സമയം വേണമെങ്കിലും ചെലവിടാൻ മടിയില്ല. ഞങ്ങൾ പരസ്‌പരം ആലോചിച്ചാണ് പലപ്പോഴും ഷോപ്പിങ് നടത്തുന്നത്. 

COSTUMES 

ഡയമണ്ട് നെക്‌ലസിലെ കോസ്‌റ്റ്യൂമാണ് ഏറ്റവും ഇഷ്‌ടം. അതിലെ ഡ്രസുകളൊക്കെ സെലക്‌ട് ചെയ്‌തത് ഞാൻ തന്നെയാണ്. ദുബായിലായിരുന്നു ഷൂട്ടിങ്. അവിടുന്നു തന്നെയായിരുന്നു ഷോപ്പിങ്ങും. നീലത്താമരയിലെയും സ്വപ്‌ന സഞ്ചാരിയിലെയും സാരികളും ഒരുപാട് ഇഷ്‌ടമാണ്. നീലത്താമരയിലെ രത്നം എന്ന കഥാപാത്രത്തിന്റെ കല്യാണ സീനിൽ ഉപയോഗി‘ച്ചത് അമ്മയുടെ കല്യാണ സാരിയും ആഭരണങ്ങളുമായിരുന്നു. അതുകൊണ്ട് അതിനോട് പ്രത്യേക ഇരിഷ്‌ടമുണ്ട്. കോക്‌ടെയിൽ പോലുള്ള ചില സിനിമകളിൽ സ്വന്തം ഡ്രസുകളും ഉപയോഗി‘ച്ചിട്ടുണ്ട്. 

CELEBRITY

ദീപിക പദുക്കോണിന്റെ ഡ്രസിങ് വളരെ ഇഷ്‌ടമാണ്. റിലേറ്റ് ചെയ്യാൻ പറ്റുന്ന ഫാഷൻ ആണ് അവരുടേത്. സ്വന്തമായി ഒരു സ്‌റ്റൈൽ ഉള്ളതുകൊണ്ട് ഏതു വസ്‌ത്രത്തിലും അവർ വളരെ കോൺഫിഡന്റാണ്. 

BEAUTY

മകൻ ജനിച്ച ശേഷം സ്‌കിൻ കെയർ വളരെ കുറവാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ ഫെയ്‌സ്‌വാഷ് ഉപയോഗിച്ചു മുഖം കഴുകും. മോയിച്യുറൈസർ പുരട്ടും. പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീനും. ഇതു മൂന്നും ഒഴിവാക്കാറില്ല. കൃത്യമായ ഇടവേളകളിൽ ബ്ലാക്ക് ഹെഡ്‌സ് റിമൂവ് ചെയ്യാറുണ്ട്. വർഷത്തിൽ 2 മാസം നാട്ടിൽ വരാറുണ്ട്. അപ്പോഴാണ് ഫെയ്‌സ്‌പാക്കുകളും ഫേഷ്യലുമൊക്കെ ചെയ്യുന്നത്. 

മുടി ആഴ്‌ചയിൽ ഒന്നോ രണ്ടോ പ്രാവശ്യമേ കഴുകാറുള്ളൂ. ആ ദിവസങ്ങളിൽ ഓയിൽ മസാജ് ചെയ്യും. എണ്ണ തേക്കാതെ ഷാംപു ഉപയോഗിക്കാറില്ല.

MAKE UP

ഷൂട്ടിങ് സമയത്ത് മേക്കപ്പൊക്കെ ഉപയോഗിക്കാറുള്ളതുകൊണ്ട് മറ്റു സമയങ്ങളിൽ ഒഴിവാക്കാൻ ശ്രദ്ധിക്കും. പുറത്തിറങ്ങുമ്പോൾ കാജലും ലിപസ്‌റ്റിക്കും മാത്രമേ ഉപയോഗിക്കാറുള്ളൂ. മേക്കപ്പ് എത്ര കുറയ്‌ക്കുന്നോ അത്രയും കുറഞ്ഞിരിക്കും ചർമത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും.

DIET

ഒന്നിടവിട്ട ദിവസങ്ങളിൽ 45 മിനിറ്റ് കൃത്യമായി വ്യായാമം ചെയ്യും. ഒരുപാട് ഭക്ഷണം കഴിക്കാത്ത ആളായതുകൊണ്ട് അത്രവലിയ ഡയറ്റൊന്നും ഫോളോ ചെയ്യാറില്ല. രാത്രിയിലെ ഭക്ഷണം 7 മണിക്കു മുൻപ് കഴിക്കും. അധികം മധുരം കഴിക്കാറില്ല. അതുകൊണ്ട് ഭാരക്കൂടുതൽ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാറില്ല.

MENTAL HEALTH

വിഷമങ്ങളും ടെൻഷനുമൊക്കെ ഉണ്ടാകാറുണ്ടെങ്കിലും ഫാമിലി സപ്പോർട്ട് ഉള്ളതുകൊണ്ട് അധികം ബുദ്ധിമുട്ടില്ലാതെ എല്ലാറ്റിനെയും മറികടക്കും. ഇടയ്‌ക്കിടെ വിഷമങ്ങൾ ഉണ്ടായാലേ സന്തോഷം വരുമ്പോൾ സന്തോഷിക്കാൻ പറ്റൂ എന്ന അഭിപ്രായക്കാരിയാണ് ഞാൻ.

SAREE TIPS

  • സാരിയുടെ നല്ലൊരു കലക്‌ഷൻ തന്നെയുണ്ട്. നിറവും ടെക്‌ചറുമാണ് സാരി തിരഞ്ഞെടുക്കുമ്പോൾ കൂടുതലും ശ്രദ്ധിക്കുന്നത്. 
  • സാരി ഫോൾ നേരത്തേ സെറ്റ് ചെയ്‌തു വയ്‌ക്കുക.
  • ബ്ലൗസിന്റെ ഫിറ്റിങ് കൃത്യമായിരിക്കണം. 
  •  സേഫ്‌റ്റി പിൻ എത്ര കൂടുന്നോ അത്രയും ആത്മവിശ്വാസം കുറയുമെന്നാണ് എന്റെ അഭിപ്രായം. മാക്‌സിമം 2 പിൻ മതി. 
  • അര ഇഞ്ച് ഹീൽസ് എങ്കിലുമുള്ള ചെരിപ്പ് ഉപയോഗി‘’ക്കണം. നടത്തത്തിന് ഒരു സ്‌റ്റൈൽ ഉണ്ടാകും. 
  • സാരിയുടെ അറ്റത്ത് ഒരു കെട്ടിട്ടിട്ട് ഉടുത്തു തുടങ്ങുക. സാരി ലൂസ് ആകുമെന്ന പേടി പിന്നെ വേണ്ട.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA