ADVERTISEMENT

ഫെയ്‌സ്ബുക്കിൽ കണ്ട നൂറുദിനവരകൾ ഹാഷ്ടാഗാണ് (#100ദിനവരകൾ) രശ്മി അജേഷിനെ ആ വെല്ലുവിളി ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. മണ്ഡല ഡിസൈനുകൾ വരച്ച് ഓൺലൈനായി വിൽപന നടത്തന്ന രശ്മിക്ക് പിന്നെ കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. 100 ദിനവരകൾ രശ്മി ഏറ്റെടുത്തു. ഹാഷ്ടാഗിന്റെ പിന്നാലെ പോയപ്പോൾ പിറന്നത് ഒന്നിനൊന്നു മെച്ചപ്പെട്ട ചിത്രങ്ങൾ.  നാളെ എന്തു വരയ്ക്കും, ഇതു പൂർത്തിയാക്കാൻ സാധിക്കുമോ എന്നെല്ലാം ടെൻഷൻ ഉണ്ടായിരുന്നെന്ന് രശ്മി പറയുന്നു. ഫ്രീലാൻസ് ജേർണലിസവും ഡാൻസ് ക്ലാസും മണ്ഡല ഡിസൈനിങും ഒപ്പും വീടും ഒരു കുസൃതിക്കുടുക്കയുമൊക്കെയായി കഴിയുന്നതിനിടയിൽ ഇതിനു സമയം കണ്ടെത്തുക വെല്ലുവിളിയായിരുന്നു. 10 ദിവസം തികച്ചു വരയ്ക്കാൻ പറ്റുമോ എന്ന് രശ്മിക്കു സംശയമായിരുന്നു. എന്നാലും രണ്ടു കൽപിച്ചു വരയ്ക്കാൻ തുടങ്ങി.

സോക്സ് മേടിക്കുമ്പോൾ അതിനകത്തു നിന്നു കിട്ടുന്ന പേപ്പർ ആണ് മീഡിയം ആയി ആദ്യ ചിത്രം വരയ്ക്കാൻ ഉപയോഗിച്ചത്. അങ്ങനെ ഞാനും തുടങ്ങി. #100 ദിനവരകൾ. രശ്മി പറയുന്നു.

845-img04

വരയെക്കുറിച്ച് അക്കാദമിക്കലായി പഠിക്കാത്ത, പ്രത്യേകിച്ചൊന്നും അറിയാത്ത രശ്മി യൂട്യൂബ് റഫറൻസിൽ നിന്നാണ്’ മണ്ഡല ഡിസൈനെ’ക്കുറിച്ച് അറിയുന്നത്. അതിനോടു താല്പര്യം തോന്നി മണ്ഡല ഡിസൈൻ ചെയ്തു തുടങ്ങി. (മണ്ഡല എന്നാൽ ബുദ്ധമതം, ഹിന്ദുമതം എന്നിവയിൽ ആത്മീയവും മതപരവുമായ പ്രാധാന്യം ഉള്ള ഒരു കേന്ദ്രീകൃത ഡയഗ്രമാണ്. മണ്ഡലങ്ങളുടെ അടിസ്ഥാന രൂപം നാലു കവാടങ്ങളുള്ള ഒരു ചതുരം ഉൾക്കൊള്ളുന്ന വൃത്താകൃതിയിലുള്ള ഒരു ഡയഗ്രമാണ്).

മണ്ഡല ഡിസൈനുകളും മറ്റു ചിത്രങ്ങളും പല ഇന്റീരിയർ ഡിസൈനർമാർക്കുവേണ്ടി രശ്മി ചെയ്തു കൊടുക്കുന്നുണ്ട്. നൂറുദിന വരകളിൽ ഏറെയും ഈ മണ്ഡല ഡിസൈനുകളാണ് രശ്മി ചെയ്തിരിക്കുന്നത്. 

845-img02

ചെറുപ്പം മുതൽ രശ്മിയെ അകർഷിച്ചിരുന്നത്  കല്യാണക്കുറിയുടെ അരികിൽ ഉള്ള ആ ചെറിയ ഡിസൈനുകൾ ആയിരുന്നു. പിന്നെ മുതിർന്നപ്പോൾ മൈലാഞ്ചി ഇടുമ്പോൾ, ഇത്തരം ഡിസൈനുകൾ വരച്ചു ഇടാൻ ശ്രമിച്ചു. അങ്ങനെ ചേച്ചിമാരുടെ കല്യാണത്തിനൊക്കെ മൈലാഞ്ചിയിടൽ സ്ഥിരം ഏർപ്പാടായി. 

എന്റെയും കൂട്ടുകാരുടേയും ബുക്കുകളിലും വീടിന്റെ ചുമരുകളിലും എല്ലാം ഒരേപോലുള്ള പടങ്ങൾ. അതുമാത്രമായിരുന്നു ചിത്രരചനയോടുള്ള അടുപ്പം. രശ്മി പറയുന്നു.

ചെറുപ്പത്തിലെ എഴുത്തിനോടായിരുന്നു താല്പര്യം. കഥാ-കവിതാ രചനകളിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്. എഴുത്തിനോടുള്ള താല്പര്യം കൊണ്ട് ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനും ജേർണലിസം ആയിരുന്നു എടുത്തത്. ജേർണലിസ്റ്റായി ആറുവർഷം ജോലി ചെയ്തതിനുശേഷം ഇപ്പോൾ ബെംഗളൂരുവിൽ ഫ്രീലാൻസ് ജേർണലിസ്റ്റ് ആണ്. 

845-img03

ഇതിനെല്ലാം പുറമേ രശ്മി ഒരു നർത്തകിയാണ്. മൂന്നാം വയസ്സിൽ പഠിക്കാൻ തുടങ്ങിയാണ്. നൃത്ത കലാധ്യാപികയായി കുറച്ചു വിദ്യാർഥികളുടെ അരങ്ങേറ്റവും നടത്തിക്കൊടുത്തു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ അഭ്യസിച്ചിട്ടുണ്ട് രശ്മി. നൃത്ത പരിപാടികളും ചെയ്യുന്നുണ്ട്.  

തൃപ്പൂണിത്തുറ പൂത്തോട്ട സ്വദേശിയാണ്. ഭര്‍ത്താവ് അജേഷും മകനും അടങ്ങുന്നതാണ് കുടുംബം.

രശ്മിയുടെ ഫോൺ- 9945188614

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com