‘ദിവസം മുഴുവൻ മേക്കപ്പ് നിലനിർത്താം’ എന്ന വിഷയത്തിൽ ഏകദിന സെമിനാറുമായി സിനിമാ താരം കൃഷ്ണപ്രഭയുടെ ജൈനിക സ്കൂൾ ഓഫ് ആർട്സ്. പ്രശസ്ത മേക്കപ്പ് ആർടിസ്റ്റ് രഞ്ജു രഞ്ജിമാരാണ് സെമിനാറിന് നേതൃത്വം നൽകുന്നത്. ഓഗസ്റ്റ് 12ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് സെമിനാർ.
കോളജ് വിദ്യാര്‍ഥികൾ, പ്രഫഷനലുകൾ, വീട്ടമ്മമാർ എന്നിവരെ കേന്ദ്രീകരിച്ചാണ് പരിപാടി ഒരുക്കുന്നത്. മേക്കപ്പ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രാഥമിക നിയമങ്ങളും വിശദീകരിക്കുന്ന ക്ലാസിനൊപ്പം മേക്കപ്പ് പരിശീലനവും നൽകുന്നുണ്ട്. 2000 രൂപയാണ് പ്രവേശനഫീസ്. പങ്കെടുക്കുന്നവർ മേക്കപ്പ് കിറ്റ് കയ്യിൽ കരുതണം.
രജിസ്ട്രേഷനു ബന്ധപ്പെടേണ്ട നമ്പർ – 9072123742, 9074430109