sections
MORE

സ്റ്റൈലിഷായി വസ്ത്രം ധരിക്കാം, അനായാസം ബോഡി ഗ്രൂം ചെയ്യാം, ശ്രദ്ധിക്കൂ

HIGHLIGHTS
  • വൃത്തിയുള്ള വസ്ത്രം ധരിക്കുക
  • ഗ്രൂമിങ് പ്രധാനപ്പെട്ട ഘടകമാണ്
how-to-look-stylish-in-your-dress
SHARE

മികച്ച രീതിയില്‍ വസ്ത്രം ധരിക്കുന്നതുകൊണ്ട് പല ഗുണങ്ങളുണ്ട്. മറ്റുള്ളവരുടെ മുൻപിൽ ആത്മവിശ്വാസത്തോടെ നിൽക്കാം. വ്യക്തിത്വം പ്രതിഫലിപ്പിക്കാനും മറ്റുള്ളവരുടെ മതിപ്പ് നേടിയെടുക്കാനും സാധിക്കും. ചില സ്ഥലങ്ങിൽ ശ്രദ്ധിക്കപ്പെടാനും അവസരങ്ങൾ ലഭിക്കാനും വരെ വസ്ത്രധാരണം സഹായിക്കും. 

എന്നാൽ ഇതൊന്നും ശ്രദ്ധിക്കാത്തവർ നിരവധിയാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് ഇക്കാര്യത്തിൽ മുന്നിൽ. ചുളിഞ്ഞതും മുഷിഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുക, താടിയും മുടിയും ഒതുക്കാതെ വയ്ക്കുക, പൗഡർ സ്പ്രേ എന്നിങ്ങനെ അടിസ്ഥാന ഗ്രൂമിങ് പോലും ഉപയോഗിക്കാതിരിക്കുക. ഇതാണ് ചിലരുടെ രീതി. വ്യക്തമായ അറിവില്ലാത്തതു കൊണ്ടും ഇങ്ങനെ സംഭവിക്കാം. അനുയോജ്യമായ മേക്കപ്പും ആക്സസറീസും ചേരുമ്പോഴാണ് വസ്ത്രധാരണം പൂർണതയിൽ എത്തുന്നത്. വസ്ത്രധാരണം, മേക്കപ്പ്, ആക്സസറീസ് എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

വസ്ത്രധാരണം

fashion

സന്ദർഭത്തിന് അനുയോജ്യമായ വസ്ത്രം തിരഞ്ഞെടുക്കുക എന്നതാണ് അടിസ്ഥാനം. ഈ വസ്ത്രം പാകത്തിലുള്ളത് ആയിരിക്കണം. വലുതായാലും ചെറുതായാലും അസ്വസ്ഥതയായിരിക്കും ഫലം. ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. നിറങ്ങളുടെ കോംമ്പിനേഷനെക്കുറിച്ച് ധാരണ ഉണ്ടായിരിക്കണം. ആ നിറങ്ങൾ ചർമ നിറത്തിന് അനുയോജ്യം ആയിരിക്കുകയും വേണം. ചുളിവുകളോ കറകളോ ഇല്ലെന്ന് ഉറപ്പാക്കി വൃത്തിയായി വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കുക.

ഗ്രൂമിങ്

Havells-BG6001-body-groomer

ക്രീമുകൾ, പൗഡറുകൾ, സുഗന്ധദ്രവങ്ങൾ എന്നിവ ഉപയോഗിക്കാൻ മടിക്കരുത്. ശരീരത്തിലെ ദുർഗന്ധം നിങ്ങൾ അറിയുന്നില്ലെങ്കിലും അടുത്ത് ഉള്ളവർക്ക് മനസ്സിലാകും. മുഖത്തിന്റെ ആകർഷണം കൂട്ടാനും മിനുസവും തിളക്കവും തോന്നാനും ക്രീമുകളും പൗഡറുകളും സഹായിക്കും. ശരീരത്തില്‍ അനാവശ്യമായി തോന്നുന്നതും അനാകർഷകമായതുമായ എല്ലാം രോമങ്ങളും കളയും. മുടിയും താടിയും അനുയോജ്യമായ സ്റ്റൈലിൽ ഒരുക്കണം. ഇതിനുവേണ്ടി മികച്ച് ഒരു ഗ്രൂമിങ് കിറ്റ് കരുതാം. അനായാസം ഉപയോഗിക്കാവുന്ന Havells BG6001 Body Groomer എല്ലാ സാഹചര്യത്തിലും അനുയോജ്യമാണ്. കൂടുതൽ പ്രയോജനകരമായി ഇത് ഉപയോഗിക്കാനാവും.

ആക്സസറീസ്

∙വാച്ച്

watch

മൊബൈൽ വന്നതോടെ വാച്ചുകൾ നിർബന്ധമില്ല എന്നു കരുതുന്നവരുണ്ട്. എന്നാൽ പുരുഷന്റെ ആക്സസറീസിൽ ഇന്നും വാച്ച് തന്നെയാണ് താരം. നല്ല സ്റ്റൈലിഷ് വാച്ചുകൾ കെട്ടുന്നതു വഴി ശ്രദ്ധയും മതിപ്പും നേടിയെടുക്കാൻ സാധിക്കും. വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നതിൽ വാച്ചിന് പങ്കുണ്ട് എന്നു വിശ്വസിക്കുന്നവരും നിരവധിയാണ്.

∙ഷൂസ് 

shoes

ഷൂസ് തിര‍ഞ്ഞെടുക്കുമ്പോൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലതരം സ്റ്റൈലിലുള്ള ഷൂസുകൾ വിപണിയിലുണ്ട്. വസ്ത്രത്തിന് അനുയോജ്യമായ ഷൂസ് വേണം ധരിക്കാൻ. വില കുറഞ്ഞതും പൊട്ടിയതും പൊളിഞ്ഞതുമായ ഷൂസ് ഒഴിവാക്കണം. അവ നിങ്ങളെക്കുറിച്ച് മോശമായ ധാരണ കാണുന്നവരിൽ ഉണ്ടാക്കും. നിലവാരം കുറഞ്ഞ ഷൂസ് ഉപയോഗിക്കുന്നത് പാദങ്ങൾക്ക് ദോഷമുണ്ടാക്കുകയും ചെയ്യും.

∙വാലറ്റ്

good-wallet

പോക്കറ്റിനുള്ളിൽ അല്ലേ, അതുകൊണ്ട് ശ്രദ്ധിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നു കരുതുന്ന ആക്സസറിയാണ് വാലറ്റ്. പക്ഷേ സ്റ്റൈലിഷായി വസ്ത്രം ധരിച്ചാലും വിള്ളൽ വീണ, നിറം മങ്ങിയ വാലറ്റ് നിങ്ങളെ അപമാനിതനാക്കിയേക്കാം. നല്ല ഗുണമേന്മയുള്ള മികച്ചൊരു വാലറ്റ് കരുതുക

∙സൺഗ്ലാസ്

men-dun-glass

സ്റ്റൈലിഷ് ലുക്കിന് അനിവാര്യമാണ് സണ്‍ഗ്ലാസുകൾ. വസ്ത്രധാരണത്തിൽ മേൽക്കൈ നേടിയെടുക്കാൻ സൺഗ്ലാസ് സഹായിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA