ADVERTISEMENT

വേൾഡ് റസ്‌ലിങ് എന്റർടെയ്ൻമെന്റിലെ (ഡബ്ല്യുഡബ്ല്യുഇ) ഏറ്റവും പ്രശസ്തനായ റസലർ എന്നാണ് ജോൺ സീനയുടെ വിശേഷണം. 42കാരനായ ജോൺ സീന 17 വർഷം റിങ്ങിലെ പ്രകടനത്തിലൂടെ ആരാധകരെ രസിപ്പിച്ചു. എന്നാൽ ഇനി ഡബ്ല്യുഡബ്ല്യുഇയിൽ സജീവമാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ആഗ്രഹിച്ചാൽ കൂടി ശരീരം അതിന് അനുവദിക്കുമെന്ന് തോന്നുന്നില്ല എന്നാണ് ജോൺ പറയുന്നത്. ടുഡേ ഷോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമക്കിയത്.

ജോൺ സീനയുടെ ‘പ്ലേയിങ് വിത് ഫയർ’ എന്ന സിനിമയുടെ പ്രചാരണാർഥമായിരുന്നു ഇന്റർവ്യൂ. സിനിമയിൽ സജീവമായതോടെയാണോ ഡബ്ല്യൂഡബ്ല്യൂഇയിൽ നിന്നു വിട്ടുനിൽക്കാൻ തുടങ്ങിയത് എന്നായിരുന്നു ചോദ്യം. എന്നാൽ 40 വയസ്സോടെ തന്റെ ശരീരം ഡബ്ല്യുഡബ്ല്യുഇയിലെ ഷെഡ്യൂളിന് വഴങ്ങാതായി എന്നു സീന പറ‍ഞ്ഞു. ഒരു വർഷം 250 പ്രകടനങ്ങള്‍ നടത്തണമായിരുന്നു. ഇതു പതിയെ 100 ആയി കുറച്ചു. പിന്നീടുള്ള വർ‌ഷം അത് 50 ആയി മാറി. ഇപ്പോൾ ഡബ്ല്യുഡബ്ല്യുഇയിൽ പ്രത്യേക ക്ഷണിതാവായിട്ടാണ് എത്തുന്നത്.

ഏതു പൊതുപരിപാടിയിലെത്തിയാലും ഡബ്ല്യുഡബ്ല്യുഇയിലെ ശക്തമായ തിരിച്ചുവരവരാനാണ് ആരാധകർ ആവശ്യപ്പെടുന്നത്. സിനിമയിൽ സജീവമായിട്ടും റിങ്ങിലെ ജോണിന്റെ പ്രകടനം കാണാനാണ് ആരാധകർ ആഗ്രഹിക്കുന്നത്. ജോൺ സീനയുടെ നാലു സിനിമകളാണ് അടുത്ത രണ്ടു വർഷത്തിൽ റിലീസിനൊരുങ്ങുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com