ADVERTISEMENT
katrina-alina-3

ബോളിവുഡ് സൂപ്പര്‍ താരം കത്രീന കൈഫിന് ഇരട്ടസഹോദരിയുണ്ടോ ? ഇന്‍സ്റ്റഗ്രാമില്‍ ആരാധകരെ വട്ടം കറക്കുന്ന ആ ഇരട്ട ആരാണെന്ന് അറിയാമോ ? എങ്കില്‍ കേട്ടോളൂ ഇതാണ് അലീന റായ്. കത്രീനയുമായി കുടുംബപരമായി താരത്തിനു യാതൊരു ബന്ധവുമില്ല. പക്ഷേ രൂപസാദൃശ്യം കൊണ്ട് സമാനതകൾ ഏറെയാണ്. അലീനയുടെ ചിത്രങ്ങൾ കണ്ട് കത്രീനയാണ് എന്ന് തെറ്റിദ്ധരിച്ചവർ നിരവധി.

katrina-alina-2

ഫാഷന്‍ ബ്ലോഗര്‍ കൂടിയായ അലീന ഇന്‍സ്റ്റയില്‍ താരമാണ്. ടിക്ടോക്കിലും സജീവം. കത്രീനയുമായുള്ള സാമ്യത തന്നെയാണ് അലീന ഇതിനായി ഉപയോഗിക്കുന്നത്. കത്രീനയുടെ സ്റ്റൈല്‍ അതുപോലെ കോപ്പി അടിക്കുക എന്നതാണ് അലീനയുടെ ശൈലി. മേക്കപ്പ് പോലും കത്രീനയുടേത് പോലെയാക്കാന്‍ ശ്രദ്ധിക്കും. അതിപ്പോള്‍ സാരി ആയാലും സെക്സി വേഷം ആയാലും കത്രീന എന്ത് ചെയ്യുന്നോ അത് നോക്കി ഇരിക്കുകയാണ് അലീന എന്നാണു അടക്കം പറച്ചില്‍. 

അലീനയെ കുറിച്ച് കൂടുതൽ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. മുംബൈ- ലണ്ടന്‍ ബന്ധമുള്ള അലീന സ്ഥിരമായി ലണ്ടനിലേക്ക് യാത്ര ചെയ്യാറുണ്ട്. എന്തായാലും കത്രീനയുടെ ഈ ഇരട്ട സമൂഹമാധ്യങ്ങളിൽ സൂപ്പർഹിറ്റായി കഴിഞ്ഞു.

English Summary : Katrina Kaif's Stylish Doppelganger Alina Rai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com