ADVERTISEMENT

സുഗന്ധം പരത്തുന്ന ബാഗുമായി ഇറ്റാലിയൻ ആഡംബര ഫാഷൻ ഹൗസായ ഫെൻഡി. ഫെൻ‍ഡിഫ്രെൻഷ്യ എന്നു പേരിട്ടിരിക്കുന്ന ബാഗിന്റെ നിർമാണത്തിന് പ്രത്യേകമായി നിർമിച്ച സുഗന്ധദ്രവ്യമാണ് ലെതറില്‍ ഉപയോഗിച്ചിരിക്കുന്നത്.

നാലു വർഷം ബാഗില്‍ സുഗന്ധം നിൽക്കുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം. ചെറിയ ബോട്ടിലിൽ ഈ പെർഫ്യൂം നൽകുന്നുണ്ട്. ബാഗിന്റെ സുഗന്ധം വീണ്ടെടുക്കാനും ശരീരത്തിലും ഇത് ഉപയോഗിക്കാം. 

മൂന്നു വലുപ്പത്തിലുള്ള ബാഗുകളാണ് ആദ്യ എഡിഷനിൽ പുറത്തിറക്കിയിട്ടുള്ളത്. മഞ്ഞയും വെള്ളയും ചേരുന്ന കളർ കോംബിനേഷനിൽ രണ്ടെണ്ണം. കൈപ്പിടിയിൽ കൊള്ളുന്ന മൂന്നാമത്തെ ബാഗ് പൂർണമായും മഞ്ഞ നിറത്തിലുള്ളതാണ്. എല്ലാത്തിലും പ്രത്യേക ആർട് ഡിസൈനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ചെറിയ ബാഗിന് 630 അമേരിക്കൻ ഡോളറാണ് വില. 

ഫെൻഡിയുടെ സൈറ്റിലൂടെ ഡിസംബർ 20 വരെ ഈ ബാഗുകളുടെ വിൽപ്പന നടക്കും.

English Summary : Italian fashion house Fendi has introduced the world’s first fragrance-infused handbags

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com