ADVERTISEMENT

നൂറു വാലന്റൈൻസ് ദിനങ്ങൾ പിന്നിട്ടാലും കണ്ടുകൊണ്ടിരിക്കാവുന്ന പ്രണയ സമ്മാനം, ഓർമയിൽപോലും നഷ്ടപ്പെടാത്തത്– കൈത്തണ്ടയിലും കഴുത്തിലും നെഞ്ചിലുമെല്ലാം പച്ചകുത്തുകയാണു ന്യൂജെൻ പ്രണയം. എന്നേക്കുമുള്ള പ്രണയം ഹൃദയത്തിൽ മാത്രമല്ല ശരീരത്തിലും മങ്ങാതെ സൂക്ഷിക്കും ടാറ്റൂ ട്രെൻഡ്. പ്രണയിനിയുടെ പേരു കയ്യിൽ പച്ചകുത്തിയാൽ അവനും അവളും ഒരുപോലെ ഹാപ്പി!

‘‘വലന്റൈൻസ് ദിനത്തിൽ കപ്പിൾ ടാറ്റൂ ചെയ്യാനെത്തുന്നവരുണ്ട്. പ്രണയിക്കുന്നയാളുടെ പേര് ചെയ്യുന്ന രീതിയാണു കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്. പേരിന്റെ ആദ്യ അക്ഷരം മാത്രം ചെയ്യുന്നവരുണ്ട്. ചിലർ മാച്ചിങ് ടാറ്റൂ ചെയ്യും,’’ വെണ്ണല ആലിൻചുവട്ടിലെ ഇൻക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ സുജീഷ് പറയുന്നു.

ഒരുപോലെയുളള ചിത്രം അല്ലെങ്കിൽ ഒരു ചിത്രത്തിന്റെ നേർപ്പാതി രണ്ടു പേരുടെയും കൈകകളിലായി ചെയ്യുന്ന മാച്ചിങ് ടാറ്റൂ രീതിയാണ് ട്രെൻഡ്. ഹൃദയത്തിന്റെ പകുതി അവന്റെ കയ്യിലും ബാക്കി പകുതി അവളുടെ കയ്യിലും. കീ & ലോക്ക്, കടലും മലനിരകളും, സൂര്യനും ചന്ദ്രനും പോലുള്ള ടാറ്റൂ ആണ് ഇവയിൽ പ്രധാനം. ടാറ്റൂ ചെയ്യാനെത്തുന്ന ദമ്പതികളാകട്ടെ ഇരുവരുടെയും പൊതുവായ ഇഷ്ടങ്ങൾ രേഖപ്പെടുത്തുന്ന പാറ്റേണുകളാണു തിരഞ്ഞെടുക്കുക. യാത്ര ഇഷ്ടപ്പെടുന്നവരാണ് ഇത്തരം ടാറ്റൂവിന്റെ ആരാധകരിലേറെയും.

പ്രണയികൾക്കു പ്രിയപ്പെട്ട മറ്റൊരു ടാറ്റൂ സിംബലാണ് ഇൻഫിനിറ്റി. ഒരിക്കലും തീരാത്ത പ്രണയത്തിന്റെ  പ്രതീകമായി ഇൻഫിറ്റിനിറ്റി ടാറ്റൂവിൽ പേരുകളോ ആദ്യക്ഷരമോ കൂടി എഴുതിച്ചേർക്കാം. ‘‘കപ്പിൾസ് കൂടുതൽ പേരും കൈകകളിലാണ് ടാറ്റൂ ചെയ്യുന്നത്. കഴുത്തിനു പിന്നിലും കോളർ ബോണിലും ചെയ്യുന്നതും ട്രെൻഡാണ്’’

ഇനി പ്രണയമില്ലാത്തവരാണെങ്കിലോ അവർക്കും ടാറ്റൂ ചെയ്യാം, ജീവിതത്തോടുള്ള, ജോലിയോടുള്ള, യാത്രയോടുള്ള തീരാത്ത ഇഷ്ടം. ‘‘പ്രഫഷൻ അനുസരിച്ചുള്ള ടാറ്റൂ ആണു സ്ത്രീകളിലേറെപ്പേരും തിരഞ്ഞെടുക്കാറുള്ളത്. ഒറ്റക്കാലിലെ ആങ്‌ലെറ്റിനു പകരം കണങ്കാലിൽ ടാറ്റൂ ചെയ്യുന്നവരുമുണ്ട്, ’’ സുജീഷ് പറയുന്നു.

English Summary : Valentines Special Couple Tatoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com