sections
MORE

61 വയസ്സുള്ള ഹോട്ട് മോഡൽ, ദിവസം 50 പുഷ്അപ്സ്; പ്രായം ഇവിടെ വെറും നമ്പർ !

super-model-dinesh-mohan-lifestyle
SHARE

Age : 61

Height: 6  Feet

Weight : 78 Kg

Chest : 40 Inches

Waist: 32  Inches

Butt: 36 Inches

Eye Colour: Blue

Hair Type :  Salt & Pepper

Instagram Followers: 71.2K

മോഡൽ, ആക്ടർ, മോട്ടിവേഷനൽ സ്പീക്കർ. വിശേഷണങ്ങൾ ഏറെയുണ്ട് ദിനേഷ് മോഹൻ എന്ന ഹോട്ട് മോഡലിന്. സാൾട്ട് ആൻഡ് പെപ്പർ ലുക്ക് കൊണ്ടും നീലക്കണ്ണുകൾ കൊണ്ടും ഫാഷൻ ലോകത്തെ കീഴടക്കുമ്പോൾ വയസ്സ് 61 എന്ന നമ്പർ വലിയ വിഷയമല്ലെന്നു പറയുന്നു, ഈ സുന്ദര പുരുഷൻ.

ഡിപ്രഷൻ VS എക്സ്പ്രഷൻ

അഞ്ചു വർഷം മുൻപു വരെ ഡൽഹി സ്വദേശി ദിനേഷിന്റെ തൂക്കം 130 കിലോഗ്രാം ആയിരുന്നു. ഹരിയാനയിലെ വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥൻ. ആഹാരം കഴിക്കാൻ ഏറെ ഇഷ്ടം. വെണ്ണ പുരട്ടിയ പറാത്തയും, സമൂസയും കേക്കും പേസ്ട്രിയുമെല്ലാം ഇഷ്ടം പോലെ കഴിക്കുകയും ചെയ്തു. 

06

പകലും രാത്രിയും വ്യത്യാസമില്ലാതെ ആഹാരം കഴിച്ചപ്പോൾ ശരീരം വളർന്നു. പൊണ്ണത്തടി മനസ്സിനെയും ശരീരത്തെയും ഒരുപോലെ ബാധിക്കാൻ തുടങ്ങിയപ്പോൾ  2004ൽ വൊളന്ററി റിട്ടയർമെന്റ് വാങ്ങി. 

ഡിപ്രഷന്റെ കടുത്ത ദിനങ്ങളിലൂടെയാണ് ദിനേഷ് മോഹൻ പിന്നീടു കടന്നു പോയത്. ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവും ശരീരത്തെ ഉലച്ചു. മനസ്സിന്റെ താളം തെറ്റിത്തുടങ്ങിയതോടെ മനശാസ്ത്രജ്ഞരെ അഭയം പ്രാപിച്ചു. 130 കിലോഗ്രാം ഭാരം താങ്ങാനാകാതെ കാലുകൾ കുഴഞ്ഞു. ഒമ്പതു മാസത്തോളം കിടക്കയിൽ നിന്നെഴുന്നേൽക്കാതെ കിടന്നു.

ആ കിടപ്പാണ് ദിനേഷിന്റെ ചിന്തകളെ മാറ്റി മറിച്ചത്. അനിയത്തിക്കും ഭർത്താവിനും ഭാരമാകരുത്, താൻ ഇങ്ങനെയല്ല ആകേണ്ടത് എന്ന ചിന്തകളിൽ നിന്നു പുതിയൊരു ദിനേഷ് മോഹൻ പിറവിയെടുക്കുകയായിരുന്നു.  

50 പുഷ്അപ്സ്

തളരാനല്ല, വളരാനായിരുന്നു ദിനേഷിന്റെ തീരുമാനം. അതിനാൽ എടുക്കേണ്ട തീരുമാനങ്ങളും കഠിനം. ജിമ്മിൽ  പോയി ചിട്ടയായ വ്യായാമം, ആറു മാസം കൊണ്ട് 50 കിലോഗ്രാം ഭാരം കുറച്ചു. ശരീരം വഴങ്ങിത്തുടങ്ങിയതോടെ മനസ്സും  നേരായ വഴിക്കു വരാൻ തുടങ്ങി.  അറുപത്തിയൊന്നാം വയസ്സിലും ദിവസവും 50 പുഷ്അപ്സ് എടുക്കും ദിനേഷ്. പട്ടിണി കിടന്നുള്ള ഡയറ്റ് അല്ല. ഓരോ രണ്ടു മണിക്കൂറിലും പഴങ്ങളും പച്ചക്കറികളുമായി എന്തെങ്കിലുമൊക്കെ കഴിക്കും.

dinesh-mohan-1

2016 ലായിരുന്നു അദ്യ ഫോട്ടോഷൂട്ട്. അതിനുശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ദിനേഷിന്. പ്രമുഖ ഡിസൈനർമാരുടെയും ബ്രാൻഡുകളുടെയും മോഡൽ, വോഗ് ഉൾപ്പെടെ പ്രമുഖ മാഗസിനുകളിൽ കവർ മോഡൽ.  കൂടാതെ സൽമാൻ ഖാനോടൊപ്പം ‘ഭാരത്’ എന്ന സിനിമയിലും ഇന്ത്യയിലെ സീനിയർ മോഡൽ അഭിനയിച്ചു. 

കേരളത്തോട് ഇഷ്ടം

കേരളവുമായും വലിയ ബന്ധമുണ്ട് ദിനേഷിന്. സെവൻ ഹിൽസ് ചായയുടെ പരസ്യത്തിൽ മുണ്ടെടുത്തു പൂമുഖത്തു പത്രം വായിച്ചിരിക്കുന്ന ആ ചുള്ളൻ ഈ ദിനേഷ് തന്നെയാണ്. കൂടാതെ ഒട്ടേറെ ഫാഷൻ ഷോകൾക്കും ഫോട്ടോ ഷൂട്ടുകൾക്കുമായും കേരളത്തിൽ വന്നിട്ടുണ്ട്. 

വയസ്സുകാലത്ത് വീട്ടിൽ ദൈവത്തെയും വിളിച്ച് ഇരിക്കേണ്ടതിനു പകരം ജിമ്മിലും റാംപിലുമായി കറങ്ങിത്തിരിയുന്ന ദിനേഷിനെ നോക്കി നാട്ടുകാർ കളിയാക്കിയിട്ടുണ്ട്. അതിനെയെല്ലാം ചിരിച്ചു തള്ളി ദിനേഷ് യാത്ര തുടരുകയാണ് തന്റെ സ്വപ്നങ്ങളിലേക്കും സന്തോഷ ജീവിതത്തിലേക്കും. 

English Summary : Model Dinesh Mohan Lifestyle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA