ADVERTISEMENT

ലോക്ഡൗണിൽ ആർട് വർക്കുകളുമായി ശ്രദ്ധ നേടുകയാണ് ദമ്പതികളായ അഖിലും സോനുവും. വെറുതെ കിട്ടുന്ന സമയം ഇരുവരും ഫലപ്രദമായി വിനിയോഗിച്ചതോടെ മനോഹരമായ ക്രാഫ്റ്റ് വർക്കുകളാണ് ജന്മമെടുത്തത്. പേപ്പറില്‍ ഒരുക്കിയ ചെമ്പരത്തിയും നെറ്റിപ്പട്ടവുമുൾപ്പടെയുള്ള പല രൂപങ്ങളും കാഴ്ചക്കാരുടെ മനം കവരുന്നതാണ്.

55

ചെറുപ്പം മുതലേ അഖിലിന് ചിത്രം വരയിലും ക്രാഫ്റ്റ് വർക്കുകളിലും താൽപര്യമുണ്ട്. ഒരു ഹോബിയായിട്ടായിരുന്നു ഇതെല്ലാം ചെയ്തിരുന്നത്. എന്നാൽ പേപ്പർ കട്ടിങ് ചെയ്യാൻ തുടങ്ങിയതു മുതൽ കാര്യങ്ങളെ ഗൗരവമായി സമീപിച്ചു. ആളുകളുടെ മുഖം, ലോഗോ, തീമുകൾ എന്നിവ പേപ്പറിൽ ചെയ്യും. പേപ്പറിൽ വരച്ചശേഷം ക്രാഫ്റ്റ് നൈയ്ഫ് കൊണ്ടാണ് കട്ട് ചെയ്യുന്നത്. ഇതുകൂടാതെ ചോക്കിലും പെൻസിലിലും അഖിലുണ്ടാക്കുന്ന മിനിയേച്ചർ രൂപങ്ങളും ശ്രദ്ധേയമാണ്. 

001

തുടക്കും മുതലേ എല്ലാത്തിനും ഒപ്പം നിൽക്കുന്ന ഭാര്യ സോനുവും ഇപ്പോൾ കൂടുതൽ സമയം ക്രാഫ്റ്റ് വർക്കുകൾക്കായി നീക്കി വെയ്ക്കുന്നുണ്ട്. സാരി പെയിന്റിങ്ങിലാണ് സോനു കൂടുതൽ ശ്രദ്ധിക്കുന്നത്. യുട്യൂബിൽ നോക്കിയാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്.

22

കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയായ അഖിൽ സ്വകാര്യ സ്ഥാപത്തിൽ സാമ്പത്തിക വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. ഭാര്യ സോനു ചങ്ങനാശേരി എഫ്സിഎംഎസ് കോളജിൽ അധ്യാപികയാണ്.

55

ആര്‍ട് വർക്കുകൾ ചെയ്യാൻ താൽപര്യമുള്ളവർക്ക് സഹായമേകാൻ ഒരു യുട്യൂബ് ചാനല്‍ അഖിൽ ആരംഭിച്ചിട്ടുണ്ട്. ചാലഞ്ചുകൾ ശ്രദ്ധേയമാകുന്നു ഇക്കാലത്ത് കലാകാരായ ദമ്പതികൾക്കു വേണ്ടി ഒാൺലൈൻ കപ്പിൾ ആർട് ചാലഞ്ചിനും തുടക്കമിട്ടിട്ടുണ്ട്.

English Summary : Couple Art challenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com