അകലം പാലിക്കാം, കരുതലോടെ മുന്നേറാം ; ചിത്രങ്ങൾ പറയുന്നത്

photographer-arun-mathew-conceptual-work-based-on-social-distancing
SHARE

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം എന്ന വാക്ക് പ്രസക്തി നേടുകയാണ്. മാസ്ക്കും സാമൂഹിക അകലവും വ്യക്തി ശുചിത്വവുമെല്ലാം ജീവിതത്തിന്റെ ഭാഗമായി മാറണമെന്ന ഉപദേശമാണ് ആരോഗ്യ മേഖലയിലെ വിദഗ്ധരെല്ലാം മുന്നോട്ടു വയ്ക്കുന്നത്. ഇക്കാര്യം ജനങ്ങളിലേക്ക് പകർന്നു നൽകാൻ പല തരത്തിലുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതിമനോഹരമായ ചിത്രങ്ങളിലൂടെ സാമൂഹിക അകലമെന്ന ആശയം പങ്കുവയ്ക്കുകയാണ് ഫൊട്ടോഗ്രഫറായ അരുൺ മാത്യു.

social-distancing-3

‘‘മനുഷ്യരെന്ന നിലയിൽ, ഏറ്റവും ശ്രേഷ്ഠരായ വംശമാണെന്ന് നമ്മൾ സ്വയം കരുതുന്നു, എന്നാൽ നമ്മൾ ചെറിയൊരു ഭാഗം മാത്രമാണെന്നു മനസ്സിലാക്കാതെ ലോകത്തെ ചെറുതായി കാണുന്നു. നമ്മള്‍ അതിലെ മറ്റു സൃഷ്ടികളെ നിന്ദിക്കുകയും ആ തെറ്റിന്റെ പരിണിത ഫലങ്ങളെ മറികടക്കാന്‍ സാധിക്കുമെന്ന് അനുമാനിക്കുകയും ചെയ്യുന്നു. പ്രകൃതി നമുക്ക് മുകളിലാണ്, അതിനു മുകളിൽ നമുക്ക് യാതൊരു നിയന്ത്രണങ്ങളുമില്ല എന്ന ഓർമപ്പെടുത്തലാണ് ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന നിശ്ചലാവസ്ഥ. ഉത്തരവാദിത്തമേറ്റെടുത്ത് പ്രകൃതിയോടുള്ള വിനയത്തോടും ആദരവോടും കൂടി നമുക്ക് മുന്നോട്ടു പോകാം’’ – എന്ന ആശയം പങ്കുവയ്ക്കുന്ന മൂന്നു ചിത്രങ്ങളാണ് അരുൺ തയാറാക്കിയിരിക്കുന്നത്.

social-distancing-1

ജോലിയുടെ ഭാഗമായുള്ള ഐസ്‌ലാൻഡ് യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങളാണ് ഇത്. മൂന്നും നാലും ഷോട്ടുകൾ സംയോജിപ്പിച്ചാണ് ഒരോ ചിത്രങ്ങളും രൂപപ്പെടുത്തിയത്. 2019 ഒക്ടോബറിലാണ് ചിത്രങ്ങൾ പകർത്തിയത്. അകലം പാലിച്ച്, കരുതലോടെ മുന്നോട്ടു പോകേണ്ട ഈ കോവിഡ് കാലത്ത് അന്നത്തെ ചിത്രങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു.

social-distancing-2

English Summary : Conceptual work based on social distancing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA