നിക്കിന്റെ പ്രണയം പ്രിയങ്കയോട് മാത്രമല്ല; കോടികൾ വിലയുള്ള വാച്ചുകളോടും !

nick-jonas-watch-collection
SHARE

സൂപ്പർ താരങ്ങൾ ചില ആക്സസറീസുകളോട് പ്രത്യക താൽപര്യം പ്രകടിപ്പിക്കാറുണ്ട്. പോപ് ഗായകനും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജോനാസിന് വാച്ചുകളോടാണ് ഈ പ്രിയമുള്ളത്. ആഡംബര വാച്ചുകളുടെ വലിയൊരു ശേഖരം തന്നെ നിക്കിനുണ്ട്. വാച്ചുകൾക്കു വേണ്ടി എത്ര കോടി മുടക്കാനും നിക്കിന് മടിയില്ല. വമ്പൻ ഷോകൾക്ക് കോടികൾ വിലയുള്ള വാച്ചുകൾ ധരിക്കുമ്പോൾ കാഷ്വൽ ആയ സാഹചര്യങ്ങളിൽ അതു ലക്ഷങ്ങളായി ചുരുങ്ങുന്നു. നിക്കിന്റെ ശേഖരത്തിലെ ചില വാച്ചുകളെ അറിയാം. 

2020 ജനുവരിയിൽ നടന്ന ഗോൾഡൻ ഗ്ലോബ് അവാർഡ്സിലാണ് നിക് തന്റെ ശേഖരത്തിലെ ഏറ്റവും വിലയേറിയ വാച്ച് ധരിച്ചെത്തിയത്. ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ബുൾഗാരിയുടെ ഒക്ടോ എൽ ഒറിജിനൽ ബ്ലൂ ഫുൾ ബാഗെറ്റ് ഡയമണ്ട്സ് വാച്ച് ആണ് നിക് അന്നു ധരിച്ചത്. വൈറ്റ് ഗോൾഡിൽ നിർമിച്ച ഈ വാച്ചിന്റെ ഡയലിലും സ്ട്രാപ്പിലും ബാഗെറ്റ് വജ്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. 1,172 കല്ലുകളായി 50.25 കാരറ്റ് വജ്രം ഈ വാച്ചിലുണ്ട്. ഇതിന്റെ വില 9,28000 ഡോളറാണ്. ഇന്ത്യന്‍ രൂപയിൽ ഏകദേശം 7 കോടി.

bulgari

ഈ വർഷം അംബാനി കുടുംബം നടത്തിയ ഹോളി പാർട്ടിയിൽ നിക്കും പ്രിയങ്കയും എത്തിയിരുന്നു. പ്രമുഖ താരങ്ങൾ പലരും എത്തിയ ചടങ്ങിന്റെ മുഖ്യ ആകർഷണം നിക്–പ്രിയങ്ക താരദമ്പതികളായിരുന്നു. അന്നു സ്വിസ് ആഡംബര ബ്രാൻഡായ റിച്ചാർ‍ഡ് മില്ലിയുടെ RM 11-01 വാച്ചാണ് നിക് ധരിച്ചത്. 1.2 കോടിയാണ് ഈ വാച്ചിന്റെ വില. റിച്ചാർഡ് മില്ലിയുടെ അത്യാധുനിക ടെക്നോളജി സീരിസിലുള്ള ഈ വാച്ചിന്റെ ഡയൽ റോസ് ഗോൾഡിലാണു നിർമിച്ചിരിക്കുന്നത്. 

richard-millie

ഹോളി ആഘോഷങ്ങൾക്കുശേഷം ഇന്ത്യ വിടാനായി മുംബൈ വിമാനത്താവളത്തിലെത്തിയപ്പോൾ റോളക്സ് ജിഎംടി മാസ്റ്റർ 2 വാച്ചായിരുന്നു നിക്കിനെ സ്റ്റൈലിഷ് ആക്കിയത്. 18 കാരറ്റ് യെല്ലോ ഗോൾഡ് ആണ് ഈ വാച്ചിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 29 ലക്ഷം രൂപയാണ് വില. പൈലറ്റുമാർക്കും ലോക സഞ്ചാരികൾക്കും വേണ്ടി റോളക്സ് പ്രത്യേകമായി തയാറാക്കുന്നതാണ് ജിഎംടി സീരിസ്.

rolex-master-2

സ്വിസ് ആഡംബര ബ്രാൻഡ് ഷോപ്പാടിന്റെ എൽ.യു.സി ഗ്രാന്റ് ഡേറ്റ് പിങ്ക് ഗോൾഡ് വാച്ചും നിക്കിന് വളരെ പ്രിയപ്പെട്ടതാണ്. ഏകദേശം 22 ലക്ഷം രൂപയാണ് ഈ വാച്ചിന്റെ വില. 

luc-grand-date-pink

ഷോപ്പാടിന്റെ തന്നെ ലൂണാർ ബിഗ് ഡേറ്റ് വാച്ചും നിക്കിന്റെ കലക്‌ഷനിലുണ്ട്. ജോനസ് സഹോദരന്മാരുടെ കഥ പറയുന്ന ഡോക്യുമെന്ററി ചിത്രം ചേസിങ് ഹാപ്പിനസിന്റെ പ്രീമയര്‍ ഷോ ലണ്ടനിൽ അരങ്ങേറിയപ്പോൾ ഈ വാച്ച് ധരിച്ചാണ് നിക് എത്തിയത്. 22,700 ഡോളർ (ഇന്ത്യൻ രൂപയിൽ ഏകദേശം 17 ലക്ഷം) ആണ് വാച്ചിന്റെ വില. 

chopard-lunar-big-date

ഇവ കൂടാതെ റോളക്സിന്റെ സബ്മറൈനർ സ്റ്റീൽ ഗോൾഡ്, ഡേറ്റ്ജസ്റ്റ് 2 സ്റ്റീൽ വൈറ്റ് ഗോൾഡ് എന്നിവയും നിക്കിന്റെ കലക്ഷനിലുണ്ട്. ഏകദേശം 6.5 ലക്ഷം രൂപയാണ് ഈ വാച്ചുകളോരോന്നിന്റെയും വില.

nick

സംഗീത നിശകൾ അവതരിപ്പിക്കാനെത്തുമ്പോഴും വാച്ചുകളോടുള്ള നിക്കിന്റെ ഭ്രമം വ്യക്തമാകും. വസ്ത്രത്തിന് അനുയോജ്യമായതും പെട്ടെന്നു ശ്രദ്ധ നേടുന്നതുമായ ബ്രാന്റഡ് വാച്ചുകളാണ് നിക് ധരിക്കാറുള്ളൂ.

English Summary : Nick Jonas Watch Collection

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA