ADVERTISEMENT

ആഭരണങ്ങളുടെ കലക്‌ഷന്‍ പങ്കുവച്ച് പാചകവിദ്ഗധയും അവതാരകയുമായ ലക്ഷ്മി നായർ. യുട്യൂബ് ചാലനലിന്റെ പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ചാണ് വിഡിയോ ചെയ്തത്. എങ്ങനെയാണ് അനുയോജ്യമായ ആഭരണങ്ങൾ ലഭിക്കുന്നതെന്നും സാരിയുമായി പോയണോ ആഭരണങ്ങൾ വാങ്ങുന്നതെന്നുമുള്ള ചോദ്യങ്ങള്‍ കമന്റുകളിൽ സ്ഥിരമാണ്. അതാണ് വിഡിയോയ്ക്ക് പ്രചോദനമായത്.

ഫാൻസി ആഭരണങ്ങളാണ് ഇതെല്ലാം. വർഷങ്ങൾ കൊണ്ടു വാങ്ങിയതാണ്. ഷൂട്ടിന്റെ ഭാഗമായും വ്യക്തിപരമായ ആവശ്യങ്ങൾക്കായും യാത്രകൾ നടത്തുമ്പോഴെല്ലാം ഷോപ്പിങ് നടത്താറുണ്ട്. കൂടുതലും ആഭരണങ്ങളാണ് വാങ്ങാറുള്ളത്. ഇവ പിന്നീട് സാരികൾക്ക് അനുയോജ്യമായി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളതെന്നും ലക്ഷ്മി നായർ പറഞ്ഞു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത ആഭരണങ്ങൾ കലക്‌ഷനിലുണ്ട്. ഇഷ്ടപ്പെട്ടാൽ അപ്പോൾ തന്നെ വാങ്ങുന്നതാണ് രീതി. പ്രത്യേകമായി ഉണ്ടാക്കിയ മാലകളും കൽക്കട്ട–രാജസ്ഥാനി വളകളും കലക്ഷനിലുണ്ട്. കമ്മലുകളിൽ ജിമിക്കിയോടാണ് ലക്ഷ്മിക്ക് പ്രിയം. 

കലക്‌ഷൻ കൂട്ടാൻ വേണ്ടിയല്ല ആവശ്യങ്ങൾക്കനുസരിച്ചാണ് ആഭരണങ്ങൾ വാങ്ങേണ്ടത്. ഏകദേശം 20 വർഷത്തെ കലക്‌ഷനാണ്. ഇതെല്ലാം സൂക്ഷിക്കുക എന്നതാണ് പ്രധാനം. എത്രത്തോളം ഉപയോഗിക്കാൻ പറ്റുമോ അത്രത്തോളം ഉപയോഗിക്കണമെന്നും ലക്ഷ്മി പറഞ്ഞു. നേരത്തെ സാരി കല‌ക്‌ഷന്റെ വിഡിയോ പങ്കുവച്ചിരുന്നു.

English Summary : Lekshmi Nair Jewellery collection vlog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com