രജന് വയസ്സ് 50, മൂത്തമകൾക്ക് 25 ; പക്ഷേ ആരും വിശ്വസിക്കുന്നില്ല !

makeup-artist-rajan-gill-50-whos-looks-like-daughters
ചിത്രങ്ങൾ കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

രജന്‍ ഗില്ലിന് 50 വയസ്സായി. അതിനിപ്പോൾ എന്താണ് എന്നാണെങ്കിൽ അക്കാര്യം ആരും വിശ്വസിക്കുന്നില്ല എന്നതാണ്. യുകെയിലെ വെസ്റ്റ് മിഡ്‌ലാന്റ് സ്വദേശിയായ രജന്റെ മൂത്തമകൾക്ക് 25ഉം രണ്ടാമത്തെയാൾക്ക് 19ഉം വയസ്സുണ്ട്. പക്ഷേ, ഇത്ര വലിയ മക്കളുടെ അമ്മയാണെന്നോ, 50 വയസ്സുണ്ടെന്നോ പറഞ്ഞാൽ ആളുകൾ നെറ്റിചുളിക്കും. കാഴ്ചയിൽ അത്ര ചെറുപ്പമാണ് രജൻ.

ഇന്ത്യക്കാരായ രജന്‍ ഗില്ലും ഭർത്താവ് ഹർപ്രീതും വര്‍ഷങ്ങളായി ഇംഗ്ലണ്ടിലാണ് താമസം. മൂന്നു പെൺമക്കളാണ് ഇവർക്കുള്ളത്. രജൻ ഗിൽ മേക്കപ് ആർടിസ്റ്റ് ആയി പ്രവർത്തിക്കുകയാണ്. ആളുകളുടെ ശ്രദ്ധ ലഭിക്കുമ്പോഴും എനിക്ക് 20 വയസ്സേ തോന്നിക്കൂ എന്നു പറയുമ്പോഴും സന്തോഷം തോന്നും. മക്കൾക്കൊപ്പം പോകുമ്പോള്‍ അവരുടെ സഹോദരിയാണ് എന്നു കരുതുന്നവരും നിരവധിയാണ്. മദ്യമോ മരുന്നുകളോ വാങ്ങാൻ പോകുമ്പോൾ പ്രായം തെളിയേക്കണ്ടി വരുന്നതാണ് ഏക ബുദ്ധിമുട്ട്. അതിനാൽ എപ്പോഴും തിരിച്ചറിയൽ രേഖ കൈവശം സൂക്ഷിക്കുമെന്നും രജൻ ഫോക്സ് ന്യൂസിനോട് പറഞ്ഞു.

rajan-gill-1

പാരമ്പര്യമായി കിട്ടിയ ചർമമാണ് പ്രായം കുറവ് തോന്നിക്കാൻ കാരണമെന്നും അത് നന്നായി പരിപാലിക്കുന്നു എന്നല്ലാതെ കോസ്മെറ്റിക് ശസ്ത്രക്രിയകൾ ഇതുവരെ നടത്തിയിട്ടില്ലെന്ന് രജൻ അവകാശപ്പെടുന്നു. മേക്കപ് ആർടിസ്റ്റ് ആയതുകൊണ്ടുള്ള അറിവുകൾ മികച്ച പരിചരണം നൽകാൻ സഹായിക്കുന്നതായും വ്യായാമവും മുടക്കാറില്ലെന്നും രജൻ പറയുന്നു.

ഭര്‍ത്താവ് ഹർപ്രീത് രജനേക്കാളും 10 വയസ്സ് ചെറുപ്പമാണ്. മൂത്തമകൾ നീലം മോഡലാണ്. രണ്ടാമത്തെ മകൾ ജാസ്മിൻ. ഏഴു വയസ്സുകാരി മിലാൻ ആണ് മൂന്നാമത്തെ മകൾ. രജന്റെ സൗന്ദര്യത്തിനും ബ്യൂട്ടി ടിപ്സിനും സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുണ്ട്.

rajan-gill-3
രജൻ ഗിൽ ഭർത്താവ് ഹർപ്രീതിനും ഇളയമകൾ മിലാനുമൊപ്പം

English Summary : Rajan Gill claims she is mistaken for her two daughters’ sister

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA