സാനിയ ഇയ്യപ്പൻ ഓൺലൈൻ വസ്ത്ര വ്യാപാര രംഗത്തേക്ക്

saniya-iyappan-online-clothing-brand
SHARE

ഓൺലൈൻ വസ്ത്രവ്യാപാര രംഗത്തേക്ക് ചുവടുവെച്ച് നടി സാനിയ ഇയ്യപ്പൻ. സാനിയാസ് സിഗ്നേച്ചർ എന്നാണ് ബ്രാൻഡിന്റെ പേര്.  പുതിയ സംരംഭത്തെക്കുറിച്ചുള്ള വിവരങ്ങൾ സാനിയ സമൂഹമാധ്യമത്തിലൂടെയാണ് പങ്കുവച്ചത്.

‘‘പ്രിയപ്പെട്ടവരെ, എന്റെ പുതിയ സംരംഭമായ  ഓൺലൈൻ വസ്ത്ര ബ്രാൻഡിനെ പരിചയപ്പെടുത്തുന്നതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. ഈ പുതിയ തുടക്കത്തിൽ പങ്കാളികളാവാന്‍ നിങ്ങൾ ഏവരേയും ഞാൻ ക്ഷണിക്കുന്നു. ഫാഷൻ ഇഷ്ടപ്പെടുന്നവർക്കും വസ്ത്രധാരണത്തിൽ താൽപര്യമുള്ളവർക്കും വേണ്ടിയുള്ളതാണ് സാനിയാസ് സിഗ്‌നേച്ചർ’’– താരം കുറിച്ചു. ബ്രാൻഡിന്റെ ലോഗോ പിടിച്ച് സാനിയ നിൽക്കുന്ന ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. 

കൂടുതൽ വിവരങ്ങള്‍ വൈകാതെ പുറത്തു വിടുമെന്നു താരം വ്യക്തമാക്കിയിട്ടുണ്ട്. സാനിയയ്ക്ക് സിനിമാ താരങ്ങളും നിരവധി ആരാധകരും ആശംസകൾ നേരുന്നുണ്ട്.

English Summary :Saniya Iyappan online Clothing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA