അകക്കണ്ണിൻ തിളക്കത്തിൽ പ്രതിഭാ ഹൃദയ വാണി; കേൾക്കാം ഈ ഓൺലൈൻ റേഡിയോ

prathiba-hridayavani-online-radio
നിസാർ
SHARE

ലോക്ഡൗൺ മടുത്തു തുടങ്ങിയെന്ന അഭിപ്രായമായിരുന്നു ‘പ്രതിഭ’ വാട്സാപ് ഗ്രൂപ്പിലെ ഒരു ദിവസത്തെ ചർച്ച. എങ്കിൽ പിന്നെ പാട്ടും ഏകാങ്ക നാടകവും പ്രസംഗവുമൊക്കെ ശബ്ദരേഖയായി അയയ്ക്കാൻ അഡ്മിൻമാരുടെ നിർദേശം. തങ്ങൾ‍ക്കിടയിൽ അനേകം കലാകാരന്മാർ ഒളിച്ചിരിപ്പുണ്ടെന്നു മനസ്സിലാക്കിയതോടെ എന്തുകൊണ്ട് ഒരു ഓൺലൈൻ റേഡിയോ തുടങ്ങിക്കൂടാ എന്നായി ചിന്ത. അങ്ങനെ അകക്കണ്ണുകൊണ്ടു ജീവിതത്തിനു നിറങ്ങൾ പകർന്ന 90 കലാകാരന്മാർ ചേർന്ന് ഒരു യു ട്യൂബ് ചാനൽ തുടങ്ങി, ‘പ്രതിഭാ ഹൃദയവാണി’.

തിരുവോണത്തിനു ചലച്ചിത്ര പിന്നണി ഗായിക ലതിക ഉദ്ഘാടനം ചെയ്ത ഹൃദയ വാണിയുടെ എട്ടാമത്തെ പ്രക്ഷേപണമാണ് ഇന്ന്. സംഗീത സിനിമാ മേഖലയിലെ ഒട്ടേറെ പ്രമുഖർ റേഡിയോ ചാനലിന് ആശംസകളുമായെത്തി. 

പാട്ടിനും ഏകാങ്കനാടകത്തിനും പുറമേ നാടകങ്ങളും ഡോക്യുമെന്ററികളും അവതരിപ്പിക്കുന്നുണ്ട്. ഓരോരുത്തരുടെയും ഭാഗങ്ങൾ റെക്കോർഡ് ചെയ്ത് അയച്ചു കൊടുത്ത് ശബ്ദരേഖകൾ സംയോജിപ്പിച്ചാണു നാടകങ്ങൾ തയാറാക്കുന്നത്. എല്ലാ ശനിയും ഞായറും രാവിലെ 9 മുതൽ 9.30 വരെയാണു പ്രക്ഷേപണം. ആമുഖ ഗാനം എഴുതിയത് മനോജ് എസ് പട്ടാഴി. സംഗീതം ആർഎൽവി സനോജ് പുറമറ്റം. നിസാർ‌ തൊടുപുഴയാണ് മംഗളഗീതത്തിനു സംഗീത സംവിധാനം നിർവഹിച്ചത്. ചാനൽ ലിങ്ക്: https://www.youtube.com/channel/UCV3tFD_BscYWdJcWpbBZozg

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA