‘പുല്ലിന്റെ കറ’യുള്ള ജീൻസുമായി ആഡംബര ഫാഷൻ ബ്രാൻഡ് ; വില 88,000 രൂപ

HIGHLIGHTS
  • ഓർഗാനിക് കോട്ടനിലാണ് ജീൻസ് തയാറാക്കിയിരിക്കുന്നത്
  • 2020 വിന്റർ കലക്‌ഷന്റെ ഭാഗമായാണ് പുറത്തിറക്കിയത്
gucci-selling-jeans-with-deliberate-grass-stains
Image Credits : Gucci
SHARE

കിറുക്കൻ ആശയങ്ങൾ കൊണ്ട് ഇടയ്ക്കിടെ ഫാഷന്‍ ലോകത്തെ അദ്ഭുതപ്പെടുത്തുന്നതാണ് ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ഗൂച്ചിയുടെ സ്റ്റൈൽ. ഇതെന്തു ഭ്രാന്ത് എന്ന് ഫാഷൻ ആരാധകർ ചോദിച്ചു പോകും. ആ കൂട്ടത്തിലെ ഏറ്റവും പുതിയതാണ് ‘പുല്ലിന്റെ കറ’ പിടിച്ച ഗൂച്ചി ജീൻസ്. 

ഈ വർഷത്തെ വിന്റർ കളക്‌ഷന്റെ ഭാഗമായാണ് പുല്ലിന്റെ കറ പോലെ ഡിസൈനുളള ജീൻസ് ഗൂച്ചി അവതരിപ്പിച്ചത്. കാൽമുട്ടിന്റെ ഭാഗത്താണ് ഈ കറ സ്ഥാനം പിടിച്ചിട്ടുള്ളത്. ഓർഗാനിക് കോട്ടൻ കൊണ്ടുള്ള ഈ ജീൻസ് വൈഡ് ലെഗ് സ്റ്റൈലിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 1,200 ഡോളർ (ഏകദേശം 88,290 ഇന്ത്യന്‍ രൂപ) ആണ് വില.

1,400 വിലയുള്ള ഇതിന്റെ മറ്റൊരു മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ പോക്കറ്റുകളും കറയും വിലകൂടിയ ഈ മോഡലിൽ ഉണ്ടാകും.

2019 ൽ ‘ചെളി പിടിച്ച’ ഡിസൈനിലുള്ള ഷൂസ് ആയിരുന്നു ഗൂച്ചി അവതരിപ്പിച്ചത്. 60,000 രൂപയായിരുന്നു അതിന്റെ വില. ആ ഷൂസും ഫാഷൻ ലോകത്ത് ചർച്ചയായിരുന്നു.

English Summary : Gucci is selling jeans with deliberate grass stains

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA