ADVERTISEMENT

മനോരമ ഓൺലൈനും ഏഷ്യന്‍ പെയിന്റ്സും ചേർന്ന് ഒരുക്കിയ ഇ–പൂക്കള മത്സരത്തിന്റെ വിജയികളെ തിരഞ്ഞെടുത്തു. വയനാട് സ്വദേശിനി ഹെബി മെഹ്ജാബിനാണ് ഒന്നാം സമ്മാനമായ 25,000 രൂപ നേടിയത്. കുമരകം സ്വദേശിനി സവിത രണ്ടാം സ്ഥാനവും കോട്ടയം സ്വദേശി ഹനീഫ കെ.വൈ മൂന്നാം സ്ഥാനവും നേടി. ഇരുവർക്കും യഥാക്രമം 20000, 10000 രൂപ വീതം സമ്മാനം ലഭിക്കും. ഇത് കൂടാതെ 10 പേർ പ്രോത്സാഹന സമ്മാനത്തിനും രണ്ടു പേർ പ്രത്യേക സമ്മാനത്തിനും അർഹരായിട്ടുണ്ട്. 

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ഓണ്‍ലൈനായി പൂക്കളമിട്ട് സമ്മാനം നേടാനുള്ള സുവർണാവസരമായിരുന്നു മനോരമ ഓൺലൈനും ഏഷ്യൻ പെയിന്റ്സ് അപ്ക്സ് ഫ്ലോർ ഗാർഡും ചേർന്നൊരുക്കിയ ഇ–പൂക്കള മത്സരം. ആഘോഷങ്ങളും മത്സരങ്ങളുമെല്ലാം ലോക്ഡൗണിലായ സാഹചര്യത്തിൽ ഓൺലൈനിന്റെ സാധ്യത ഉപയോഗപ്പെടുത്തി എത്തിയ ഇ–പൂക്കള മത്സരം വളരെയധികം ജനപ്രീതി നേടി. പതിനായിരത്തിലധികം എൻട്രികളാണ് മത്സരത്തിന് ലഭിച്ചത്.

മൊബൈല്‍ ഫോൺ, ടാബ്, കംപ്യൂട്ടർ എന്നിവ ഉപയോഗിച്ച് ലോകത്തിന്റെ ഏതു കോണിലുള്ളവർക്കും പ്രായഭേദമന്യേ മത്സരത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയിരുന്നു. താരസുന്ദരിമാരായ അഹാന കൃഷ്ണ, ഐശ്വര്യ ലക്ഷ്മി എന്നിവരായിരുന്നു ഇ–പൂക്കള മത്സരത്തിന്റെ പ്രചാരകർ. ചുമരിലും ടറസ്സിലും മാത്രമൊതുങ്ങാതെ വീടിന്റെ നിലത്തിന് സുരക്ഷയും തിളക്കവും നൽകുന്നതാണ് ഏഷ്യൻ പെയിന്റ്സ് അപക്സ് ഫ്ലോർ ഗാര്‍ഡ്.  

അനിൽ കുമാർ (കോഴിക്കോട്), റോജിമോൻ സെബാസ്റ്റ്യൻ (ചങ്ങനാശ്ശേരി), സിനി കെ.എസ് (എറണാകുളം), മിലി യേശുദാസ് (തിരുപ്പതി), രാജലക്ഷ്മി പിള്ള (അഹമ്മദാബാദ്), ദിനേഷ് കെ.എസ് (എറണാകുളം), ഗാർഗി കെ (ചെന്നൈ), ജമുന കുമാർ (കണ്ണൂർ),  പദ്മാകരൻ വി.വി (കണ്ണൂര്‍) അഷിത ശരത് (തൃശൂർ) എന്നിവരാണ് പ്രോത്സാഹന സമ്മാനം നേടിയത്. 500 രൂപയുടെ ഇ–ഗിഫ്റ്റ് വൗച്ചർ ആണ് ഇവർക്കു ലഭിക്കുക. അജു കുമാർ (ട്രാവൻകൂർ പെയിന്റ്സ്), പ്രവീൺ (വിബ്ജിയോർ ട്രേഡേഴ്സ്) എന്നിവരാണ് സെപ്ഷൽ പ്രൈസ് നേടിയത്. 

കൂടുതല്‍ വിവരങ്ങൾക്ക് സന്ദർശിക്കുക www.manoramaonline.com/pookalam

English Summary : Manorama Online - Asian  Paints E- Pookalam Contest Winners announced 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com