മാസ്ക്കിന്റെ സുരക്ഷ, മുഖം കണ്ട് സംസാരിക്കാം; ഇതാ ക്ലിയർ ഷീൽഡ്

HIGHLIGHTS
  • മാസ്ക്കും ഫെയ്സ് ഷീൽഡും കൂടിച്ചേർന്നതു പോലെയാണ് ക്ലിയർ ഷീൽഡിന്റെ ഡിസൈൻ
comfortable-clear-shield-mask-are-trending-now
SHARE

പലരും കഷ്ടപ്പെട്ടാണ് മാസ്ക് ധരിക്കുന്നത്. ഈ കഷ്ടപ്പാടിന് പല കാരണങ്ങളുമുണ്ട്. ചിലർക്ക് മാസ്ക്കിന്റെ അസ്വസ്ഥതയാണെങ്കിൽ മുഖം മറയുന്നതാണ് ചിലര്‍ക്ക് ബുദ്ധിമുട്ട്. മുഖഭാവങ്ങളും ചുണ്ടിന്റെ ചലനവും മറയ്ക്കപ്പെടുന്നതിനാൽ ആശയവിനിമയം ഉപചാരപ്രകടനം എന്നിങ്ങനെ പലതിനും ബുദ്ധിമുട്ട് നേരിട്ടുന്നു. സുന്ദരമായ മുഖം മറഞ്ഞു പോകുന്നതിൽ വേദനിക്കുന്നവരുമുണ്ട്. എന്നാൽ അങ്ങനെ വേദനിക്കുന്നവർക്ക് ഒരാശ്വാസമാണ് ക്ലിയർ ഷീൽഡ്. 

മാസ്ക്കും ഫെയ്സ് ഷീൽഡും കൂടിച്ചേർന്നതു പോലെയാണ് ക്ലിയർ ഷീൽഡിന്റെ ഡിസൈൻ. മുഖം പൂർണമായി കണ്ടു തന്നെ സംസാരിക്കാം. അതേസമയം മാസ്ക്കിന്റെ സുരക്ഷ ലഭിക്കുകയും ചെയ്യുന്നു. കുറഞ്ഞ ഭാരവും അസ്വസ്ഥത തോന്നിപ്പിക്കാത്തതുമായ രീതിയിലാണ് ഡിസൈൻ. എളുപ്പം വൃത്തിയാക്കാനും സാധിക്കുന്നു.

ഫേസ് ഷീൽഡുകൾ‌ ഒരു സമയത്ത് തരംഗമായെങ്കിലും സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകൾ പിന്നാലെ വന്നിരുന്നു. ഫേസ് ഷീൽഡിനൊപ്പം മാസ്ക്കും ധരിക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. എന്നാൽ ക്ലിയർ ഷീൽഡ് ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതാണെന്നാണ് അവകാശപ്പെടുന്നത്.

ആശയവിനിമയത്തിന് കൂടുതൽ സ്വാതന്ത്ര്യം ക്ലിയർ ഷീൽഡ് നല്‍കുന്നു എന്നതിനാൽ പാശ്ചാത്യ രാജ്യങ്ങളിൽ ക്ലിയർ ഷീൽഡിന് ജനപ്രീതിയേറുന്നുണ്ട്.

English Summary : Clear Shield masks are trending 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA