ADVERTISEMENT

വിദേശരാജ്യങ്ങളിൽ നിന്നും പോസ്റ്റ്‌, കൊറിയര്‍ എന്നിവ വഴി ഇന്ത്യയിലേക്ക് സമ്മാനങ്ങള്‍ അയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി നാഷനൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇന്‍ഡയറക്റ്റ് ടാക്സസ്& നാര്‍കോട്ടിക്സ് (നാസിൻ) വെബിനാര്‍ സംഘടിപ്പിക്കുന്നു. 27ന് നടക്കുന്ന വെബിനാറിലേക്കുള്ള റജിസ്ട്രേഷന്‍ തികച്ചും സൗജന്യമാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് nacen.cochin@gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്യാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചുവരെ 0484–4868311 എന്ന ടെലിഫോൺ നമ്പറിൽ ബന്ധപ്പെട്ടാലും വിശദവിവരങ്ങൾ ലഭിക്കുന്നതാണ്.

ഇന്ത്യയിലേക്ക് പോസ്റ്റ്‌/കൊറിയര്‍ വഴി സമ്മാനങ്ങൾ അയയ്ക്കുന്നത് സംബന്ധിച്ചുള്ള സംശയങ്ങള്‍ തീർക്കുന്നതിനായി ധാരാളം ആളുകള്‍ കസ്റ്റംസ് വിഭാഗവുമായി ബന്ധപ്പെടാറുണ്ട്. സാധനങ്ങള്‍ അയക്കുന്നതും സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് അറിവില്ലാത്ത ഒരുപാടു പേര്‍ നമ്മുടെ നാട്ടിലുണ്ട്. ഇത്തരം ആളുകളെ ലക്ഷ്യമിട്ടാണ് വൈബിനാർ സംഘടിപ്പിച്ചിട്ടുള്ളത്.

കൊച്ചിയിലുള്ള നാസിൻ സോണല്‍ ക്യാംപസ് ആണ് വെബിനാര്‍ ഹോസ്റ്റ് ചെയ്യുന്നത്. കേരള സോണിലുള്ള കേന്ദ്രനികുതി, കസ്റ്റംസ് സ്ഥാപനങ്ങഉിലെ ജീവനക്കാർക്കും സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കും കോസ്റ്റ് ഗാർഡിനും ഇവര്‍ പരിശീലനം നല്‍കുന്നുണ്ട്. കൂടാതെ കയറ്റുമതി-ഇറക്കുമതി മേഖലയിലുള്ളവർക്കായി ഔട്ട്‌റീച്ച് പ്രോഗ്രാമുകളും സംഘടിപ്പിക്കാറുണ്ട്.

ധനമന്ത്രാലയത്തിന്‍റെ റവന്യൂ വകുപ്പിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്സസ്& കസ്റ്റംസി (സിബിഐസി)നാണ് ഇന്ത്യാ ഗവൺമെന്റിന്‍റെ പരമോന്നത പരിശീലന സ്ഥാപനമായ നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇന്‍ഡയറക്റ്റ് ടാക്സസ്& നാര്‍കോട്ടിക്സിന്‍റെ ഭരണച്ചുമതല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com