ലങ്കോട്ടി വാങ്ങാം ലാഭത്തിൽ ; ഓൺലൈനിൽ വിൽപന കെങ്കേമം

HIGHLIGHTS
  • 4000 വർഷം മുമ്പ് ഇന്ത്യയിൽ ഉപയോഗിച്ചിരുന്നു
  • കാലം മാറിയപ്പോൾ ഇതിന് ആവശ്യക്കാർ കുറഞ്ഞു
buy-langoti-online-with-big-discount
Image Credits : Dietmar Temps / Shutterstock.com
SHARE

മലയാളിയുടെ ആദ്യകാല അടിവസ്ത്രമായ ലങ്കോട്ടി വാങ്ങാൻ ഉദ്ദേശ്യമുണ്ടെങ്കിൽ ഇതാണു പറ്റിയ സമയം. ഓൺലൈനിൽ ഇപ്പോൾ പാതി വില പോലും വേണ്ട, സംഗതി വാങ്ങാൻ.

കൗപീനം, കോണകം എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ പുരുഷ അടിവസ്ത്രത്തിനു ചില ചികിത്സാവിധികളിൽ പോലും സ്ഥാനമുണ്ടായിരുന്നു. 4000 വർഷം മുമ്പ് ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന ഇത് പല രാജ്യങ്ങളിലും പുരുഷന്മാരുടെ ഏകവസ്ത്രവുമായിരുന്നു. കാലം മാറിയപ്പോൾ ഇതിന് ആവശ്യക്കാർ കുറഞ്ഞു. പുതിയ ഇനങ്ങൾ വന്നുവന്ന് മെല്ലെ ഇതിനെ പുറത്താക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴും ഗുസ്തിക്കാരുടെയും മറ്റും ഔദ്യോഗിക അടിവസ്ത്രമെന്ന സ്ഥാനമുണ്ട്.

അതുകൊണ്ടു തന്നെ കേവലം അടിവസ്ത്രമെന്ന നിലയ്ക്കു മാത്രമല്ല, സ്പോർട്സ് ‌വെയർ എന്ന ഗണത്തിലും പെടുത്തിയാണ് ഓൺലൈനിൽ ഇത് വിൽപനയ്ക്ക് വയ്ക്കുന്നത്. അതും വൻ ഡിസ്കൗണ്ടോടെ. 399 രൂപ വിലയുള്ള ലങ്കോട്ടി ഇപ്പോൾ 179 രൂപയ്ക്കു ലഭിക്കും. 699 രൂപയുടേതിന് 299 രൂപയും. 

ഉൽപന്ന വിവരണം ഇങ്ങനെ : ഭാരം 100 ഗ്രാം. നിറങ്ങൾ ചുവപ്പും ബ്രൗണും. കോട്ടൺ തുണികൊണ്ട് അതീവ ശ്രദ്ധയോടെ നിർമിച്ചത്.

English Summary : Men's underwear langoti is available in online with big discount

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA