ADVERTISEMENT

കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് മഴവിൽ മനോരമയിലെ ജനപ്രിയ റിയാലിറ്റി ഷോ ഉടൻ പണം 3.0 യിൽനിന്നും വിട്ടുനിന്നതെന്നു വെളിപ്പെടുത്തി പരിപാടിയുടെ അവതാരകൻ ഡെയ്ൻ ഡേവിസ്. ഡെയ്നിന്റെ അഭാവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതേക്കുറിച്ച് നിരവധി വ്യാജവാർത്തകൾ ഇക്കാലയളവിൽ പ്രചരിച്ചു. കോവിഡ് ഭേദമായി തിരിച്ചെത്തിയ ഡെയ്ൻ, താൻ മാറി നിൽക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുകയായിരുന്നു.

2020 ഡിസംബർ 31ന് രാവിലെ എഴുന്നേറ്റപ്പോഴാണ് കോവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ക്വാറന്റീനിൽ പ്രവേശിച്ചു. ഇതോടെ ജനുവരി 1ന് നിശ്ചയിച്ച ഉടൻ പണം ഷൂട്ടിന്റെ പുതിയ ഷെഡ്യൂളിന്റെ ഭാഗമാകാനായില്ല. ഡെയ്നിന്റെ അഭാവത്തിൽ നടൻ സൂരജ്, നർത്തകൻ കുക്കു എന്നിവർ മീനാക്ഷിക്കൊപ്പം അവതാരകരായി. മുൻപ് ഷൂട്ട് ചെയ്തുവെച്ച ഭാഗങ്ങൾ ക്രമീകരിച്ചും ഫോണിലൂടെ ശബ്ദമായും വിഡിയോ കോളിലൂടെയും ഡെയ്ൻ ഉടൻ പണത്തിന്റെ ഭാഗമായി.

ആരെങ്കിലും കോവിഡ് പോസിറ്റീവ് ആയാലും ഷോ മുടങ്ങരുതെന്നും കൃത്യം ഒൻപതു മണിക്കു തന്നെ എന്നും സംപ്രേഷണം ചെയ്യണമെന്നും ടീം തീരുമാനിച്ചിരുന്നതായും ഇനിയും അങ്ങനെ തന്നെ മുന്നോട്ടു പോകുമെന്നും ഡെയ്ൻ വ്യക്തമാക്കി. ഇതുവരെ നൽകിയ പിന്തുണയ്ക്ക് പ്രേക്ഷകരോട് നന്ദിയുണ്ടെന്നും വിഡിയോയിലൂടെ ഡെയ്ൻ വ്യക്തമാക്കി. 

‘ഡെയ്ൻ ഉടൻ പണം വിട്ട് മറ്റൊരു ചാനലിലെ ഷോയിൽ മത്സരാർഥിയായി പോയി, പ്രൊഡ്യൂസറുമായി തർക്കം, മീനാക്ഷിയുമായി ഉടക്കി, സിനിമയിൽ അഭിനയിക്കാൻ പോയി’ എന്നിങ്ങനെയുള്ള വ്യാജ വാർത്തകളാണ് ഇക്കാലയളവിൽ പ്രചരിച്ചത്. 

English Summary : Udan Panam anchor Dain David on his disappearance from the show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com