അച്ഛന്റെ വസ്ത്രം, ഒരുക്കിയത് അമ്മ ; ഇർഫാൻ ഖാനുള്ള അവാർഡ് ഏറ്റുവാങ്ങി മകൻ

HIGHLIGHTS
  • 2017 ലാണ് ഒരു ഫാഷൻ ഷോയുടെ ഭാഗമായി ഇർഫാൻ ഈ വസ്ത്രം ധരിച്ചത്
  • അർബുദത്തിന് ചികിത്സയിലായിരുന്ന ഇർഫാൻ 2020 ഏപ്രിൽ 29ന് അന്തരിച്ചു
babil-wore-irffan-khans-outfit-for-the-film-fare-awards
SHARE

അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ വസ്ത്രം ധരിച്ച് ഫിലിം ഫെയർ അവാർഡ് വേദിയിലെത്തി മകൻ ബബിൽ. മികച്ച നടനുള്ള 2021 ലെ ഫിലിം ഫെയർ അവാർഡിന് ഇർഫാൻ ഖാനാണ് അർഹനായത്. മരണാന്തര ബഹുമതിയായി ഇർഫാനു ലഭിച്ച അവാർഡ് ഏറ്റുവാങ്ങാന്‍ ബബിൽ ആണ് എത്തിയത്.

ഇൻഡിഗോ പോൾക്ക ഡോട്ട് കുർത്തയും പ്രിന്റഡ് ജാക്കറ്റും നീല പലാസോ പാന്റ്സുമാണ് ബബിൽ അണിഞ്ഞത്. 2017ൽ ഒരു ഫാഷൻ ഷോയിലാണ് ഇര്‍ഫാൻ ഈ വസ്ത്രം ധരിച്ചത്. ഡ‍ിസൈനർ രാജേഷ് പ്രതാപ് സിങ്ങിന്റെ ഷോസ്റ്റോപ്പർ ആയാണ് അന്നു താരം റാംപിലെത്തിയത്. അന്നു ജാക്കറ്റിനു പകരം ഒരു ആടയാണു ഇർഫാൻ പെയർ ചെയ്തത്. പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ചൊരുക്കിയ വസ്ത്രമാണിത്.

irrfan-khan-1

ഹൃദയസ്പർശിയായ ഒരു കുറിപ്പിനൊപ്പം അമ്മ തന്നെ ഒരുക്കുന്നതിന്റെ വിഡിയോയും ബബിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘‘ഫാഷൻ ഷോകളിൽ പങ്കെടുക്കുന്നതും റാംപിൽ നടക്കുന്നതും അച്ഛന് ഇഷ്മുള്ള കാര്യമായിരുന്നില്ല. പക്ഷേ അന്നദ്ദേഹം ഈ വസ്ത്രമണിഞ്ഞ് ഫാഷൻ ഷോയിൽ പങ്കെടുത്തതിന് കാരണം തന്റെ കംഫർട്ട് സോണിൽനിന്നും പുറത്തു കടക്കാനായിരുന്നു. അതു തന്നെയാണു ഞാനും ഇന്നു രാത്രി ചെയ്യാൻ പോകുന്നത്. കംഫർട്ടബിൾ അല്ലാത്ത, പുതിയൊരു ഇടത്തേക്ക് ഞാൻ പോകുന്നു’’– ബബിൽ കുറിച്ചു. 

‘അംഗ്രേസി മീഡിയം’ എന്ന സിനിമയിലെ പ്രകടനമാണ് ഇർഫാൻ ഖാനെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്. ലൈഫ് ടൈം അച്ചീവ്മെന്റ്സ് അവാർഡും ഇർഫാൻ ഖാനാണ്. വൻകുടലിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഇർഫാൻ ഖാൻ 2020 ഏപ്രിൽ 29ന് ആണ് അന്തരിച്ചത്. 

English Summary : Babil Wears Father Irrfan Khan's Outfit For Award Show

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA