ഫോട്ടോഷൂട്ട് ഐഡിയ മകന്റെ ; പിന്തുണയുമായി ഒരുപാട് പേർ ഒപ്പമുണ്ട് : രേഖ രതീഷ്

actress-rekha-ratheesh-on-her-latest-photoshoot-with-son-ayaan
SHARE

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ അഭിനേത്രിയാണ് രേഖ രതീഷ്. ബാലതാരമായി അഭിനയരംഗത്തെത്തി, ടെലിവിഷൻ പരമ്പരകളിൽ തിളങ്ങുന്ന സാന്നിധ്യമായ രേഖ അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ സജീവമായത്. തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ രേഖ ഇൻസ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നത് ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറ്. ഇപ്പോഴിതാ മകൻ അയാനോടൊപ്പമുള്ള താരത്തിന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നു.

‘‘ഈ ഫോട്ടോഷൂട്ടിന്റെ ഐഡിയ മോന്റെയാണ്. മോനാണ് പറഞ്ഞത് ഒന്നിച്ചുള്ള ചില ചിത്രങ്ങൾ എടുക്കാമെന്ന്. വളരെ വർഷങ്ങൾക്കു മുൻപേ ഞാൻ ഫോട്ടോഷൂട്ട് നിർത്തിയതാണ്. അടുത്തിടെയാണ് വീണ്ടും തുടങ്ങിയത്. ഇപ്പോൾ ഞാൻ ചെയ്യുന്ന അമ്മ വേഷങ്ങളൊക്കെ കണ്ട് പലരുടെയും ധാരണ എനിക്ക് അൻപതോ അറുപതോ വയസ്സുണ്ടെന്നാണ്. അതിൽ പരാതിയില്ല. എന്നായാലും പ്രായം കൂടും. രണ്ട് വയസ്സ് കൂട്ടിപ്പറയുന്നതിലാണ് എനിക്ക് താൽപര്യവും. പക്ഷേ, ചില കമന്റുകൾ കാണുമ്പോൾ തോന്നും, നമ്മുടെ പ്രായത്തിനു ചേരുന്ന ചില ചിത്രങ്ങൾ കൂടി വരണമല്ലോ എന്ന്. അങ്ങനെയാണ് വീണ്ടും ഫോട്ടോഷൂട്ടുകൾ തുടങ്ങിയതും ഇൻസ്റ്റഗ്രാമിൽ ആക്ടീവായി, ചിത്രങ്ങൾ പങ്കുവയ്ക്കുന്നതും. പിന്തുണയുമായി ഒരുപാടു പേർ ഒപ്പമുണ്ട്’’. – രേഖ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാൻ ക്ലിക് ചെയ്യൂ

English Summary : Actress Rekha Ratheesh on her latest photoshoot with son

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA