ADVERTISEMENT

മഞ്ജു വാരിയരുടെ പുതിയ ലുക്ക് സൃഷ്ടിച്ച തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. ചതുർമുഖം എന്ന സിനിമയുടെ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയപ്പോഴുള്ള ലുക്ക് ആണ് വൈറലായത്. വെള്ള ഷർട്ടും ബ്ലാക് സ്കർട്ടുമായിരുന്നു താരത്തിന്റെ വേഷം. ‘ലേഡി സൂപ്പർ സ്റ്റാറിന്റെ പ്രായവും പിറകിലേക്ക്’ എന്ന വിശേഷണത്തോടെയാണ് അന്നത്തെ ചിത്രങ്ങൾ സോഷ്യല്‍ ലോകത്ത് തരംഗമായത്.

അന്നു ശ്രദ്ധ നേടുന്നതിന് മഞ്ജുവിന്റെ ഹെയർ സ്റ്റൈലും കാരണമായി. ഒരു ബോളിവുഡ് സിനിമയ്ക്കു വേണ്ടിയാണ് മഞ്ജു ഹെയർ സ്റ്റൈലിൽ മാറ്റം വരുത്തിയത്. സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുകളായി സജിത്ത് ആൻഡ് സുജിത്ത് ആണ് മഞ്ജുവിന്റെ മുടി സ്റ്റൈൽ ചെയ്തത്.

80 കളിലാണു ബൗൺസ് ഹെയർ സ്റ്റൈൽ പ്രചാരം നേടുന്നത്. തലയുടെ മുകൾഭാഗത്ത് മുടി ഉയർത്തി നിർത്തുന്നതാണ് ഈ സ്റ്റൈൽ. ഇതോടൊപ്പം മുടിയുടെ നീളം കുറയ്ക്കും. മുടിയുടെ നീളം കുറയും തോറും ബൗൺസ് കൂടുന്നു. ഇതിലൂടെ മുടിക്ക് കട്ടി തോന്നുന്നു. മുടിയുടെ ഉള്ള് കുറഞ്ഞവർക്ക‌ും അതുകൊണ്ടുതന്നെ ഈ ഹെയർ സ്റ്റൈൽ അനുയോജ്യമാകുന്നു.

അമേരിക്കി പണ്ഡിറ്റ് എന്ന ബോളിവുഡ് സിനിമയ്ക്കുള്ള തയാറെടുപ്പിന്റെ ഭാഗമായാണു മഞ്ജു ഹെയർ സ്റ്റൈൽ മാറ്റുന്നത്. കഥാപാത്രത്തെക്കുറിച്ചും എങ്ങനെയുള്ള ഹെയർ സ്റ്റൈലാണു വേണ്ടെതെന്നും മഞ്ജു പറയുകയും അതിനനുസരിച്ച് അനുയോജ്യമായ രീതിയിൽ ഹെയർ സ്റ്റൈൽ ചെയ്യുകയുമായിരുന്നു. ജൂഹി ചൗളയുൾപ്പടെയുള്ള ബോളിവുഡ് സുന്ദരികൾ ഈ ഹെയർ സ്റ്റൈലിൽ തിളങ്ങിയിട്ടുണ്ട്. 

ആറു വർഷമായി സജിത്ത് ആൻഡ് സുജിത്ത് ആണു മഞ്ജുവിന്റെ മുടി സ്റ്റൈൽ ചെയ്യുന്നത്. ‘‘ബൗൺസിനൊപ്പം ഫ്രിൻജും ചെയ്തിട്ടിട്ടുണ്ട്. അത് എല്ലാവർക്കും ഭംഗിയുണ്ടാകില്ല. നെറ്റിയുടെ നീളവും മുടിയുടെ ഗുണവും ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. എന്നാൽ മഞ്ജു ചേച്ചിക്ക് നല്ല നാച്യുറൽ ലുക്ക് ലഭിച്ചു. ഇത് മുഖത്ത് കുട്ടിത്തം തോന്നാൻ കാരണമായി. ഏതു ഹെയർസ്റ്റൈൽ ആയാലും എങ്ങനെയുള്ള മേക്കോവർ ആയാലും അത് മെയിന്റയ്ൻ ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മഞ്ജു ചേച്ചിയുടെ ഏറ്റവും വലിയ ഗുണവും അതാണ്. നന്നായി ഗ്രൂം ചെയ്യുന്നതിനാൽ നല്ല ഫലവും കിട്ടുന്നു. അതാണിപ്പോൾ കണ്ടത്.’’ – സജിത്ത് ആൻഡ് സുജിത്ത് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com