തിരക്കുകൾക്ക് ‘ഇടവേള’; കാണാം ചിത്രപ്രദർശനം

HIGHLIGHTS
  • കോവിഡ് നിയന്ത്രണങ്ങൾക്കു വിധേയമായി നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ ചിത്രകല പ്രദർശനം
  • 9496348977 എന്ന വാട്സാപ് നമ്പറിൽ വിവരം അറിയിച്ചാൽ സന്ദർശനസമയം മുൻകൂട്ടി അറിയാം
edavela-painting-series-four
SHARE

ചിത്രകാരനും മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റർ ഇൻ ചാർജുമായ കെ.എ. ഫ്രാൻസിസിന്റെ ചിത്രപ്രദർശനം കോട്ടയം ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ ഇന്നു മുതൽ 17 വരെ നടത്തും.

വൈകിട്ട് 5നു കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം നിർവഹിക്കും. 10 മുതൽ വൈകിട്ട് 6 വരെയാണു പ്രവേശനം. 9496348977 എന്ന വാട്സാപ് നമ്പറിൽ വിവരം അറിയിച്ചാൽ കുടുംബങ്ങൾക്കു സൗകര്യപ്രദമായ സമയത്തുവന്നു ചിത്രങ്ങൾ കാണാൻ അവസരമൊരുക്കും.

edavela-painting-series-three
edavela-painting-series-five

പരിസരങ്ങളിലെ വൈവിധ്യമാർന്ന ജീവിതത്തിലേക്കുള്ള കാഴ്ചകളും ഉൾക്കാഴ്ചകളുമായി അൻപതോളം ചെറുതും വലുതുമായ ക്യാൻവാസുകളാണ് ‘ഇടവേള’ എന്നു പേരിട്ടിരിക്കുന്ന പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നതെന്നു കെ.എ. ഫ്രാൻസിസ് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ  പാലിച്ചാണു പ്രദർശനം.

edavela-painting-series-two

കേരള സാഹിത്യ അക്കാദമിയുടെയും കേരള ലളിതകല അക്കാദമിയുടെയും വാർഷിക പുരസ്കാരങ്ങൾ നേടിയ കെ.എ. ഫ്രാൻസിസ് ലളിതകലാ അക്കാദമിയുടെയും കേരള ചിത്രകല പരിഷത്തിന്റെയും മുൻ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

ka-francis
കെ.എ. ഫ്രാൻസിസ്

English Summary : Edavela - Painting Exhibition by K. A. Francis at Kerala Lalithakala Akademi Art Gallery, Kottayam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA