ചുവപ്പിൽ കരുത്തോടെ മലാല യൂസഫ്സായ്; ശ്രദ്ധ നേടി വോഗിന്റെ കവർ ചിത്രം

HIGHLIGHTS
  • താലിബാൻ ഭീകരരുടെ ആക്രമണത്തിന് ഇരയായി
  • 2014 ലെ സമാധാനത്തിനുള്ള നൊബേൽ ലഭിച്ചു
malala-yousafzai-stuns-in-british-vogue-cover
Image Credits : British Vogue / Instagram
SHARE

ഫാഷൻ മാസിക ബ്രിട്ടീഷ് വോഗ് ജൂലൈ ലക്കത്തിന്റെ കവർ ചിത്രം നൊബേൽ സമ്മാന ജേതാവ് മലാല യൂസഫാസായിയുടേത്. കവർ പേജിന്റെ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച മലാല, തനിക്കു ലഭിച്ച അവസരത്തിൽ സന്തോഷം പ്രകടിപ്പിച്ചു.

ചുവപ്പ് നിറത്തിലുള്ള ലേസ് ഡ്രസ്സും ഹെഡ്സ്കാർഫും വിസ്കോസുമാണ് കവർ ചിത്രത്തിൽ മലാലയുടെ വേഷം. ഇതു കൂടാതെ വൈറ്റ് ഔട്ട്ഫിറ്റിലും ചുവപ്പ് ലേസ് ഡ്രസ്സിനൊപ്പം നീല ഹെഡ്സ്കാർഫ് ധരിച്ചും ചിത്രങ്ങളുണ്ട്. 

വീക്ഷണവും ലക്ഷ്യവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു ചെറിയ പെൺകുട്ടിയുടെ ശക്തി എത്രയാണെന്ന് എനിക്കറിയാം. ഈ മുഖ ചിത്രം കാണുന്ന എല്ലാ പെൺകുട്ടികളും അവർക്ക് ലോകത്തെ മാറ്റാനുള്ള കഴിവുണ്ടെന്നു തിരിച്ചറിയുമെന്നു വിശ്വസിക്കുന്നതായി വോഗിന് നൽകിയ അഭിമുഖത്തിൽ മലാല പറഞ്ഞു.

അഫ്ഗാൻ സ്വാത് താഴ്‌വരയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പ്രവർത്തിച്ച മലാലയെ താലിബാൻ ഭീകർ വധിക്കാൻ ശ്രമിച്ചിരുന്നു. ഗുരുതര പരുക്കുകളെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ മലാലയെ തേടി 2014ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം എത്തി. ഇംഗ്ലണ്ടിൽ താമസമാക്കിയ മലാല പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായുള്ള പേരാട്ടങ്ങൾ തുടരുകയാണ്.

English Summary : Malala Yousafzai looks beautiful on British Vogue cover

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA