62കാരി 38 വർഷം പുറകിലേക്ക്; മേക്കോവർ സൂപ്പർഹിറ്റ്: കഥയിങ്ങനെ

HIGHLIGHTS
  • പ്രായം കൂടുമ്പോൾ മേക്കപ്പിൽ കൂടുതൽ ശ്രദ്ധിക്കണം
  • 38 വർഷം പഴക്കമുള്ള വിവാഹ സാരിയാണ് ധരിച്ചത്
62-year-old-padmini-make-over-by-sreelatha-goes-viral
SHARE

‘ഇതൊരു ഒന്നൊന്നര മേക്കാവർ ആണല്ലോ ?, ഇങ്ങനയൊക്കെ മേക്കാവർ ചെയ്യാൻ പറ്റുമോ ?, സത്യം പറ ഫോട്ടോഷോപ്പല്ലേ ? ....’’ മേക്കപ് ആർട്ടിസ്റ്റ് ശ്രീലത ശ്രീചിത്തിര തന്റെ സമൂഹമാധ്യമത്തിൽ പങ്കുവച്ച മേക്കോവർ ചിത്രങ്ങൾക്കു ലഭിച്ച കമന്റുകൾ ഇങ്ങനെ നീളുന്നു. ഈ ചോദ്യങ്ങളിൽ അതിശയോക്തി ഇല്ലെന്ന് മേക്കോവർ ചിത്രങ്ങൾ കാണുന്നവർക്ക് മനസ്സിലാകും. 62 കാരിയായ പദ്മിനിക്ക് ശ്രീലത നൽകിയ മേക്കോവർ സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ്.

ലോക്ഡൗൺ ആയതോടെ വർക്ക് കുറഞ്ഞു. വെറുതെ ഇരിക്കുന്ന സമയത്ത് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലാണ് ശ്രീലതയെ ഇത്തരമൊരു മേക്കോവറിലേക്ക് നയിച്ചത്. അയൽവാസിയായ പദമിനിയോട് ഒരു മേക്കോവർ ചെയ്താലോ എന്നു ചോദിച്ചപ്പോൾ പൂർണ സമ്മതം. അങ്ങനെ രണ്ടു പേർക്കും ഒഴിവുള്ള ഒരു ദിവസം നോക്കി മേക്കോവർ.

make-over

‘‘പ്രായം കൂടുമ്പോൾ  മേക്കപ്പിൽ കൂടുതൽ ശ്രദ്ധ വേണം. എന്നാലേ നാച്യുറൽ ലുക്ക് തേന്നിക്കൂ. സാധാരണ വധുവിന് ചെയ്യാറുള്ളതിലും കുറവ് ഐ മേക്കപ്പാണ് പദ്മിനി ചേച്ചിക്ക് ചെയ്തിട്ടുള്ളത്. ചർമത്തിൽ ചുളിവുകൾ ഉള്ളതു കൊണ്ട് കൂടുതൽ സമയം എടുത്തു. കുറച്ചു മേക്കപ് കൂടിയാൽ പോലും ഓവർ ലുക്ക് തോന്നിക്കും. ഇതു മനസ്സിൽ വച്ചാണ് ഓരോന്നും ചെയ്തത്.’’– ശ്രീലത പറഞ്ഞു.

mae-up-artist-sreelatha
മേക്കപ് ആര്‍ടിസ്റ്റ് ശ്രീലത ശ്രീചിത്തിര

പദ്മിനി തന്റെ 38 വർഷം പഴക്കമുള്ള വിവാഹസാരിയാണ് ധരിച്ചത്. ശ്രീലതയുടെ മകൾ അക്ഷരയും മേക്കപ് ചെയ്യാൻ സഹായിച്ചു. ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചപ്പോൾ അദ്ഭുതവും അഭിനന്ദനങ്ങളും അറിയിച്ച് സന്ദേശങ്ങളുടെ പ്രവാഹം. അതോടെ മേക്കോവർ ഹിറ്റായി എന്ന ശ്രീലതയ്ക്ക് മനസ്സിലായി. 

തിരുവനന്തപുരം ആറ്റിങ്ങലിൽ ശ്രീചിത്തിര മേക്കോവർ സ്റ്റുഡിയോ എന്ന പേരിൽ ബ്യൂട്ടി പാർലർ നടത്തുകയാണ് ശ്രീലത. സെക്രട്ടേറിയേറ്റിലെ ജോലിയിൽനിന്നും വിരമിച്ചു വിശ്രമ ജീവിതം നയിക്കുകയാണ് പദ്മിനി.

English Summary : The 62-year-old's makeover made waves on social media

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA