ADVERTISEMENT

ഉപയോഗശേഷം വലിച്ചെറിയാവുന്ന കടലാസ് ചെരിപ്പുകൾ അവതരിപ്പിച്ച് ഖാദി. കാര്‍ഷിക മേഖലയിലെ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന കടലാസാണ് ഇതിനായി ഉപയോഗിക്കുന്നത്. 50 രൂപയാണ് വില. വീടുകൾ, ആശുപത്രികൾ, ഓഫിസുകൾ എന്നിങ്ങനെ അകത്തളങ്ങളിലെ ഉപയോഗം ലക്ഷ്യമിട്ടാണ് ചെരിപ്പ് ഒരുക്കിയിരിക്കുന്നത്.

ഈ യൂസ് ആന്‍ഡ് ത്രോ ചെരിപ്പിന്റെ നിര്‍മാണത്തിനായി ഒരു മരം പോലും വെട്ടുന്നില്ലെന്ന് ഖാദി അവകാശപ്പെടുന്നു. രാജ്യാന്തര വിപണി കൂടി ലക്ഷ്യമിട്ടാണ് ഈ പ്രകൃതി സൗഹാർദ ചെരിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഖാദി ഇന്ത്യയുടെ ഔദോഗിക വെബ് സൈറ്റിലൂടെ ചെരിപ്പ് വാങ്ങാം. 

English Summary : Khadi launches Handmade Paper Use & Throw Slippers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com