ഡെയ്നിന് എതിരാളിയായി ‘അവൻ’ വരുന്നു; പണക്കൊയ്ത്തിന്റെ വേദിയിൽ ഇനി വിസ്മയക്കാഴ്ചകൾ

launch-of-a-robo-in-udan-panam-3
SHARE

പുതുമകളും സാങ്കേതിക വിദ്യയുടെ സാധ്യതകളും സമന്വയിപ്പിച്ച് പ്രേക്ഷകരെ അതിശയിപ്പിച്ച ഉടൻ പണം 3.0 യിൽ കൂടുതൽ വിസ്മയങ്ങൾക്ക് തീര്‍ക്കാൻ അവൻ വരുന്നു. പണക്കൊയ്ത്തിന്റെ വേദിയിൽ അവതാരകനായ ഡെയ്നിന് എതിരാളിയായി, മത്സരാർഥികള്‍ക്ക് സഹായായി, കൊച്ചു പ്രേക്ഷകർക്ക് കൂട്ടുകാരനായി ഇനി അവൻ ഉണ്ടാകും. വേർഷൻ 3.0 എന്ന റോബോ. ജൂലൈ 23 വെള്ളിയാഴ്ച ഉടൻ പണത്തിന്റ വേദിയില്‍ വേർഷൻ 3.0 ലോഡ് ചെയ്യുന്നു. 

മത്സരാർഥികളും എടിഎമ്മും തമ്മിലുള്ള ആവേശപ്പോരാട്ടത്തിനൊപ്പം ഡെയ്നും റോബോയും തമ്മിലുള്ള മത്സരത്തിനും പ്രേക്ഷകർ സാക്ഷിയാകും. മത്സരാർഥികൾക്ക് പുതിയൊരു ലൈഫ് ലൈനുമായാണ് റോബോ ലോഡ് ചെയ്യുന്നത്. ആടിയും പാടിയും  രസിപ്പിക്കാൻ മാത്രമല്ല, സൂപ്പർ പവറുകളുമായി മാസ് കാണിക്കാനും റോബോയ്ക്ക് നന്നായി അറിയാം.

‘ഒപ്പം കളിച്ച് ഒപ്പം നേടാൻ’ അവസരമൊരുക്കിയ ഉടൻ പണം മറ്റൊരു സുവർണാവസരം കൂടി പ്രേക്ഷകർക്ക് നൽകുന്നു. റോബോയ്ക്ക് പേരിട്ട് ഒരു ലക്ഷം രൂപ സമ്മാനം നേടാം. എല്ലാ ദിവസവും ഇന്ത്യൻ സമയം വൈകീട്ട് 9 മണിക്ക് ഉടന്‍ പണം 3.0 മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്നത്. മനോരമ മാക്സ് ആപ്പിലൂടെയാണ് ഒപ്പം കളിച്ച് ഒപ്പം സമ്മാനം നേടുകയും ചെയ്യാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA