സ്നേഹവും വാത്സല്യവും നിറയുന്ന ‘യശോദകൃഷ്ണകാവ്യം’; ചിത്രങ്ങളുമായി രശ്മി സോമൻ

actress-reshmi-soman-sreekrishna-jayanti-special-photoshoot
SHARE

ശ്രീകൃഷ്ണ ജയന്തിക്ക് ഹൃദ്യമായ ഫോട്ടോഷൂട്ടുമായി നടി രശ്മി സോമൻ. ഉണ്ണിക്കണ്ണനും അമ്മ യശോദയും തമ്മിലുള്ള സ്നേഹ നിമിഷങ്ങളാണ് ‘യശോദകൃഷ്ണകാവ്യം’ എന്നു പേരിട്ടിരിക്കുന്ന ഫോട്ടോഷൂട്ടിൽ ആവിഷ്കരിച്ചിരിക്കുന്നത്.

reshmi-soman-1

തലയിൽ മയിൽപ്പീലിയും കയ്യിൽ ഓടക്കുഴലും മുഖത്ത് കുസൃതിച്ചിരിയുമായി കള്ളക്കണ്ണൻ. മകനെ ചേർത്തു പിടിച്ചും ഭക്ഷണം കഴിപ്പിച്ചും മാതൃഭാവത്തിൽ യശോദ. കാണുന്നവരിൽ സ്നേഹവും വാത്സല്യവും നിറയ്ക്കും ഈ ചിത്രങ്ങൾ. 

reshmi-soman-3

ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ യുെകജി വിദ്യാർഥിനിയായ എസ്. ശ്രദ്ധയാണ് കൃഷ്ണാനായി വേഷമിട്ടത്.

reshmi-soman-5

ഫോട്ടോഷൂട്ടിന്റെ ആശയവും ചിത്രങ്ങൾ പകർത്തിയതും പ്രണവ് സി.സുഭാഷ് ആണ്. പുന്നയൂർക്കുളത്താണ് ലൊക്കേഷൻ. തൻവിയാണ് ശ്രീകൃഷ്ണനേയും യശോദയേയും ഒരുക്കിയത്. ദീപക് റീടച്ച് ചെയ്തിരിക്കുന്നു.

reshmi-soman-4

ഫോട്ടോഷൂട്ടിനിടയിൽ പകർത്തിയ ദൃശ്യങ്ങൾ രശ്മി യൂട്യൂബിലൂടെ പങ്കുവച്ചിട്ടുണ്ട്.

English Summary : Actress Reshmi Soman as Yasodha in Sreekrishna jayanti special photoshoot 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA